ബിഗ് ബോസ് സീസൺ 4 ലെ ടൈറ്റിൽ വിന്നർ ആയ ദിൽഷാ പ്രസന്നൻ മികച്ച ഡാൻസറാണ്. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ 100 ദിവസം തികച്ചും സത്യസന്ധമായി മത്സരിച്ചവരിൽ ഒരാളാണ് ദിൽഷ. പല അഭ്യൂഹംങ്ങളും ദിൽഷയെ ചുറ്റിപറ്റി നടക്കുന്നുണ്ട്. ബിഗ്ബോസിലൂടെ ദിൽഷയക്ക് കിട്ടിയ നല്ല രണ്ട് സൗഹൃദങ്ങളാണ് Dr. റോബിൻ രാധാകൃഷ്ണനും മുഹമ്മദ് ഡിലീജന്റ് ബ്ലസിലിയും. തന്നെ ജയിപ്പിച്ച ആരാധകരോടുള്ള സ്നേഹംകൊണ്ട് അവർക്കായി ഒരു ദിവസം തന്നെ മാറ്റിവെയ്ക്കുകയാണ് ദിൽഷ ചെയ്തത്. ആരാധകരോടൊപ്പമുള്ള മീറ്റ് അപ്പിൽ ദിൽഷ പ്രസന്നൻ കേക്ക് മുറിച് തന്റെ സന്തോഷം പങ്കുവയ്ക്കുകയും അവരോട് നന്ദി പറയുകയും ചെയ്തു.
ആരാധകാർക്കൊപ്പം ബിഗ് ബോസ് വീട്ടിലെ പലകാര്യങ്ങളും ദിൽഷ പങ്കുവെക്കുകയുണ്ടായി. ആ 100 ദിവസങ്ങൾ കൊണ്ട് കുറെ കാര്യങ്ങൾ തനിക്ക് പഠിക്കാൻ പറ്റിയെന്നും ഇപ്പോൾ ഡിഗ്രേഡിങ് അഭിമുഖീകരിക്കുകയാണെന്നും പറഞ്ഞു. അതിനാൽ തന്നെ ബിഗ് ബോസ് വീട്ടിലേക്ക് പോവാൻ കിട്ടിയ ആ അവസരത്തിൽ താൻ ഇല്ലയെന്ന് പറഞ്ഞിരുന്നുവെങ്കിൽ എന്ന് ഇപ്പോൾ ചിന്തിക്കുന്നുണ്ട്. അതേസമയം കുറച്ചു പേർക്ക് മാത്രം കിട്ടുന്ന ഈ ഒരു സുവർണ്ണാവസരം തനിക്ക് കിട്ടിയതിൽ സന്തോഷവും അറിയിക്കുന്നു. ഏതൊരു അവസ്ഥയിൽ ആണെങ്കിലും നമ്മൾ നമ്മളായിട്ട് തന്നെ നിൽക്കണം എന്ന് ആരാധകരെ ഓർമ്മിപ്പിക്കുന്നു.
ബിഗ് ബോസ് വീടിന്റെ ഉള്ളിലുള്ള യുദ്ധത്തിനെക്കാൾ ഭയാനകമാണ് ഇവിടെ പുറത്ത് നടക്കുന്ന യുദ്ധമെന്ന് പറയുന്നു. അഖിലും സുചിത്രയും സൂരജും ഒരുമിച്ച് എലിമിനേഷൻ രംഗത്ത് എത്തിയപ്പോഴാണ് വോട്ട് സ്പ്ലിറ്റ് ആയി പോകുന്ന ഒരു സംഭവത്തെ കുറിച്ച് താൻ ആദ്യമായി അറിയുന്നത്. ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം മുഴുവൻ എപ്പിസോഡും താൻ കണ്ടിട്ടില്ല എന്ന് സമ്മതിച്ചു. തന്റെ ഉള്ളിൽ നിന്ന് തോന്നിയിട്ട് മാത്രമാണ് ഏതൊരവസ്ഥയിലും താൻ പ്രതികരിച്ചത് എന്ന് പറഞ്ഞു.
ലക്ഷ്മി ചേച്ചി ദോശ ഉണ്ടാക്കി കൊടുത്ത സംഭവത്തിൽ തന്റെ പ്രതികരണം മോശമായിപ്പോയിയെന്നും അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല എന്നും മനസ്സ് തുറന്ന് പറഞ്ഞിരിക്കുകയാണ് . താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ മാത്രം പറയുക അല്ലാതെ എന്റെ വീട്ടുകാരെ ഒന്നും പറയേണ്ട ആവശ്യം അവിടെ വരുന്നില്ല എന്ന് സങ്കടത്തോടെ കൂടി പറയുന്നു. എന്ത് കേട്ടാലും പെട്ടെന്ന് തന്നെ കരച്ചിൽ വരുന്ന കൂട്ടത്തിലാണ് താൻ എന്നും അതുകൊണ്ട് താൻ ഭീരുവാണ് എന്നൊന്നും പറയേണ്ട കാര്യമില്ലയെന്നും വ്യക്തമാക്കി. തന്നെക്കുറിച്ച് പല ഇല്ലാത്ത കഥകളും വീഡിയോകളും ഉണ്ടാക്കുന്നുത് എന്തിനാണെന്നും ദിൽഷ ചോദിക്കുന്നു.