നമ്മൾ നല്ല രീതിയിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും പുതിയതായിട്ടുള്ള കാര്യങ്ങൾ ചെയ്യാൻ തുടങ്ങുമ്പോഴോ ആയിരിക്കും ശത്രു ദോഷം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നത് പലപ്പോഴും ഇതിന് കാരണമായി വരുന്നത് നമ്മുടെ ബന്ധുക്കളോ അല്ലെങ്കിൽ നമ്മുടെ കൂടെപ്പിറപ്പുകളോ ഒക്കെ ആയിരിക്കാം അവരായിരിക്കും നമ്മുടെ വലിയ വലിയ സന്തോഷങ്ങളിൽ കുശുമ്പ് തോന്നി നമുക്ക് ശത്രു ദോഷം ഉണ്ടാക്കി വയ്ക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ശത്രു ദോഷം ഉണ്ടാകുന്ന സമയത്ത് വലിയ ബുദ്ധിമുട്ടാണ് ആളുകൾ നേരിടുക ഒരു കാര്യം പോലും ചെയ്താൽ അത് ശരിയായ രീതിയിൽ വരാതിരിക്കുക നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ പല തടസ്സങ്ങൾ ഉണ്ടാവുക ഉറക്കമില്ലാത്ത അവസ്ഥ ദേഷ്യം വരുക സങ്കടം വരിക. തുടങ്ങിയ ഒരുപാട് മാനസിക പ്രശ്നങ്ങൾ ആയിരിക്കും ഇവർ നേരിട്ടുകൊണ്ടിരിക്കുന്നത് അത്തരത്തിൽ നിങ്ങളും അനുഭവിക്കുന്നുണ്ടെങ്കിൽ ഉടനെ ഈ കർമ്മം ചെയ്യൂ എല്ലാം മാറി പോകുന്നതായിരിക്കും.
അതിനായി ചെയ്യേണ്ടത് ഒരു വെള്ള പേപ്പർ എടുക്കുക കുറച്ച് കടുക് വറ്റൽ മുളക് കറുപ്പൂരം എരിക്കിന്റെ ഇല. ഇത്രയും എടുത്ത് വൈകുന്നേരം നിലവിളക്ക് കത്തിച്ചു വെച്ചതിനുശേഷം നിങ്ങൾ ഇതെല്ലാം കൊണ്ടുവന്ന വിളക്കിന്റെ മുൻപിൽ ഇരിക്കുക അതിനുശേഷം ഒരു എടുത്തിരിക്കുന്ന പേപ്പർ രണ്ടായി മടക്കി അതിന്റെ ഒരു ഭാഗത്ത് ഈ പറയുന്ന മന്ത്രം നിങ്ങൾ എഴുതുക.
ഓം ഹ്രം ഹ്രീം ഹൃറും ഹ്രം ക്ഷം ക്ഷേത്രപാലായ കാലഭൈരവായ നമ. മറ്റേ കടലാസിന്റെ ഭാഗത്ത് നിങ്ങളുടെ ശത്രുവിന്റെ പേര് എഴുതുക പേര് അറിയില്ലെങ്കിൽ ശത്രു എന്ന് മാത്രം എഴുതിയാൽ മതി അതിനുശേഷം എടുത്തിരിക്കുന്ന സാധനങ്ങൾ എല്ലാം ഓരോന്നും നമ്മുടെ തലയ്ക്ക് ഒഴിഞ്ഞ് അടുപ്പിൽ കർപ്പൂരം ഇട്ട് കത്തിച്ചു കളയുക. ഇത്രയും ചെയ്താൽ മതി എല്ലാവിധ ദോഷങ്ങളും പോകും.