സ്വത്തുക്കൾ എല്ലാം തന്നെ തന്റെ കയ്യിൽ ആയപ്പോൾ മക്കളുടെ സ്വഭാവം എല്ലാം തന്നെ മാറി അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും എങ്ങനെയെങ്കിലും പുറത്താക്കണം എന്നാണ് രണ്ടുപേരും ചിന്തിച്ചത് മകളുടെ വീട്ടിൽ ആണെങ്കിൽ അച്ഛനോടും അമ്മയോടും കയറണ്ട എന്ന് പറഞ്ഞു മകനാണെങ്കിലോ വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു അവസാനം വഴക്കിടയിൽ അമ്മയെ തള്ളിയിട്ടപ്പോൾ പിന്നെ അവിടെ നിൽക്കുവാൻ അദ്ദേഹത്തിന് സാധിച്ചില്ല തന്റെ ഭാര്യയുടെ കയ്യും പിടിച്ച് അവിടെ നിന്നും.
ഇറങ്ങി എങ്ങോട്ടാണ് പോകുന്നത് എന്ന് അവർക്ക് രണ്ടുപേർക്കും അറിയില്ല. ഒടുവിൽലക്ഷ്മി അമ്മ ചോദിച്ചു നമ്മൾ എങ്ങോട്ടാണ് പോകുന്നത് അപ്പോൾ അദ്ദേഹം പറഞ്ഞു നീ ഇനി പേടിക്കേണ്ട ഇനി നമുക്ക് കഷ്ടപ്പാടുകൾ ഒന്നും ഉണ്ടാകില്ല എപ്പോഴും സന്തോഷം മാത്രമേ ഉണ്ടാകൂ. ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത്. ഒരു മരണമായിരുന്നു ലക്ഷ്മി അമ്മ അവിടെ കേട്ടത് എന്നാൽ ലക്ഷ്മി അമ്മയെ കൊണ്ട് അദ്ദേഹം പോയത് ഒരു വലിയ വീടിന്റെ മുൻപിലേക്ക് ആയിരുന്നു.
അവിടെ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു സാർ ഇന്നലെ വരുമെന്നല്ലേ പറഞ്ഞത്. അപ്പോൾ അദ്ദേഹം പറഞ്ഞു അതേ പക്ഷേ ഇന്നലെ വരാൻ പറ്റിയില്ല എന്നാണ് വരാൻ പറ്റിയത് എന്തായാലും ഞാൻ പറഞ്ഞതുപോലെയുള്ള കാര്യങ്ങൾ എല്ലാം ചെയ്തിട്ടില്ലേ? ഉണ്ട് എന്ന് ആ ചെറുപ്പക്കാരൻ തലയാട്ടി അപ്പോഴേക്കും ഒരു പെൺകുട്ടി നിലവിളക്കുമായി.
അവിടെനിന്നും ഇറങ്ങി വന്നു ലക്ഷ്മി അമ്മയുടെ കയ്യിൽ കൊടുത്തു. അദ്ദേഹം പറഞ്ഞു കയറിക്കോളൂ വലതുകാൽ വച്ച് കയറിക്കോളൂ നമ്മുടെ വീട് തന്നെയാണ്. എനിക്കറിയാമായിരുന്നു നമ്മുടെ കയ്യിലെ സ്വത്തുക്കൾ എല്ലാം കിട്ടിയാൽ മക്കൾ നമ്മളെ ഉപേക്ഷിക്കും എന്ന്. അതുകൊണ്ട് ഞാൻ മുൻകൂട്ടി തന്നെയാണ് ഇത്തരം ഒരു കാര്യം ചെയ്തു വെച്ചത് ഇനി നമുക്ക് സന്തോഷമായി ഒരു പുതിയ ജീവിതം ആരംഭിക്കാം.