കുടുംബ ക്ഷേത്രത്തിൽ പോകുമ്പോൾ ഈ രണ്ടു വസ്തുക്കൾ സമർപ്പിക്കു സകല ദുരിതങ്ങളും അവസാനിക്കും.

കുടുംബ ദേവതയുടെ അനുഗ്രഹം നിങ്ങൾക്ക് ഇല്ല എങ്കിൽ ഇനി എത്ര വലിയ ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിച്ചാലും ലോകം മുഴുവൻ കറങ്ങി ലോകത്തുള്ള എല്ലാ ക്ഷേത്രങ്ങളിലും പോയി എന്ന് പറഞ്ഞാലും ഒരു ഗുണവും ഉണ്ടാകുന്നതല്ല. കുടുംബദേവതയെ പ്രീതിപ്പെടുത്തി മുന്നോട്ടുപോകുന്ന ഒരു വ്യക്തിക്കാണ് വലിയ ക്ഷേത്രദർശനങ്ങൾ നടത്തിയാലും ഫലം ഉണ്ടാവുകയുള്ളൂ. അവസാനമായി നിങ്ങൾ കുടുംബ ക്ഷേത്രത്തിൽ പോയത് എന്നാണ് എന്ന് ചിന്തിക്കൂ.

   

ഓരോ സമുദായത്തിന് അനുസരിച്ച് നിങ്ങൾ കുടുംബ ക്ഷേത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്. കുടുംബദേവതയുടെ കോപം ഉണ്ടെങ്കിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് അതിൽ ഒന്നാമത്തെ കാര്യം നിങ്ങൾ വലിയ ക്ഷേത്രങ്ങളിൽ എല്ലാം പോകണമെന്ന് പദ്ധതി ഇടുകയും എന്നാൽ പലതരത്തിലുള്ള തടസ്സങ്ങൾ കാരണം അതുമുടക്കി പോവുകയും കുറെനാൾ നാളത്തേക്ക് നീണ്ടു പോവുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പിച്ചോളൂ.

അത് കുടുംബദേവതയുടെ അനുഗ്രഹം ഇല്ലാത്തതുകൊണ്ട് മാത്രമാണ്. അടുത്തതാണ് രോഗ ദുരിതങ്ങൾ കാരണം വീട്ടിൽ ബുദ്ധിമുട്ട് ഉണ്ടാവുക ഒരാളുടെ കഴിഞ്ഞാൽ മറ്റൊരാൾക്ക് എന്ന രീതിയിൽ രോഗ ദുരിതങ്ങൾ വന്നുകൊണ്ടേയിരിക്കുക ഇതെല്ലാം തന്നെ കുടുംബ ദേവതയുടെ അനുഗ്രഹം ഇല്ലാത്തതുകൊണ്ടാണ്. അടുത്തത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

എത്രയെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടായാലും ഈശ്വരൻ അനുഗ്രഹിച്ചുകൊണ്ട് എല്ലാം നേടാൻ കഴിഞ്ഞാലും അതൊന്നും മനസ്സമാധാനത്തോടെ അനുഭവിക്കാൻ പറ്റാത്ത അവസ്ഥ ഒരു ദിവസം മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നു ഉറങ്ങാൻ പറ്റാത്ത അവസ്ഥ. നല്ലൊരു ഉറക്കം ലഭിക്കാത്ത അവസ്ഥ ഇതെല്ലാം തന്നെ കുടുംബ ദേവതയുടെ അനുഗ്രഹം ഇല്ലാത്തതുകൊണ്ട് മാത്രമാണ് സംഭവിക്കുന്നത്.