സ്വത്ത് കിട്ടിയപ്പോൾ അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും പുറത്താക്കി. ഒടുവിൽ സംഭവിച്ചത് കണ്ടോ.

അച്ഛനെയും അമ്മയുടെയും കയ്യിൽ നിന്നും സ്വത്തുക്കൾ കിട്ടിയതിനുശേഷം ആയിരുന്നു മക്കളെ രണ്ടുപേരുടെയും സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുവന്നത് മകനാണെങ്കിലോ വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെടുന്നു മകൾ ആണെങ്കിലോ അച്ഛനും അമ്മയും അവളുടെ വീട്ടിൽ വന്ന് നിൽക്കുന്നത് അവൾക്ക് ഒരു കുറവായി തോന്നി. ഒരു ദിവസം അമ്മയോട് വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ മകൻ ആവശ്യപ്പെടുകയും അമ്മയെ പിടിച്ചു തള്ളുകയും ചെയ്തു അതുപോലെ മരുമകൾ വന്ന് അവരുടെ വസ്ത്രങ്ങൾ.

   

പുറത്തേക്ക് വലിച്ചെറിയും ചെയ്തു പിന്നീട് അവിടെ നിൽക്കുവാൻ ആ അച്ഛനും അമ്മയ്ക്കും സാധിച്ചില്ല അവർ അത്രയും കാലം ജീവിച്ച വീട്ടിൽ നിന്നും ഇറങ്ങി. എവിടേക്കാണ് പോകുന്നത് എന്ന് രണ്ടുപേർക്കും അറിയില്ലായിരുന്നു എങ്കിലും ഭർത്താവിന്റെ കൈയും പിടിച്ച് ലക്ഷ്മി അമ്മ നടന്നു. ലക്ഷ്മി നിനക്ക് വിശക്കുന്നുണ്ടോ ശിവദാസൻ ചോദിച്ചു ഇല്ല എന്ന് മറുപടി പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു നമുക്കിനി വിഷമിക്കേണ്ടി വരില്ല ഇനിയാണ്.

നമ്മൾ ജീവിക്കാൻ പോകുന്നത് എല്ലാ സൗഭാഗ്യങ്ങളോടും കൂടി പെട്ടെന്ന് ലക്ഷ്മി അമ്മയ്ക്ക് എന്തോ പന്തികേട് പോലെ തോന്നി. ഇനി മരിക്കാനുള്ള കാര്യമാണ് പറയുന്നത് എന്നാണ് ചിന്തിച്ചത്. എന്നാൽ ശിവദാസൻ കൊണ്ടുപോയത് ഒരു വലിയ വീടിന്റെ മുന്നിലേക്ക് ആയിരുന്നു ഇവിടെ ജോലി ചെയ്യാനായിരിക്കുമെന്ന് വിചാരിച്ചു അദ്ദേഹത്തെ കണ്ടതോടെ വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു സാർ ഇന്നലെ വരുമെന്നല്ലേ പറഞ്ഞത് ഇവിടെ പോയി അപ്പോൾ ശിവദാസൻ പറഞ്ഞു.

ഇന്നലെ വരാൻ വിചാരിച്ചതാണ് പക്ഷേ ഇന്നാണ് സാധിച്ചത്. അതിനുശേഷം രണ്ടുപേരെയും വീട്ടിൽ നിന്നും ഇറങ്ങി വന്ന ഒരു പെൺകുട്ടി ആരതി ഉഴിഞ്ഞ് സ്വീകരിക്കുകയും ചെയ്തു ലക്ഷ്മി അമ്മയുടെ കയ്യിലേക്ക് നിലവിളക്ക് കൊടുത്തപ്പോൾ ശിവദാസൻ പറഞ്ഞു ഇത് നമ്മളുടെ സ്വന്തം വീട് എനിക്കറിയാം എല്ലാം കിട്ടിക്കഴിഞ്ഞാൽ മക്കൾ നമ്മളെ ഉപേക്ഷിക്കുമെന്ന് അതുകൊണ്ട് നമുക്കിനി ജീവിക്കാൻ ഞാൻ തന്നെ ഉണ്ടാക്കിയ എന്റെ വീട്. പുതിയൊരു ജീവിതം ഇനി നമുക്ക് ഇവിടെ നിന്നും ആരംഭിക്കാം.