ചിരിച്ച് ചിരിച്ച് ഒരു വഴിയായി. താറാവിന്റെയും കുട്ടിയുടെയും രസകരമായ വീഡിയോ കണ്ടു നോക്കൂ.

പരോപകാരിയായ ഒരു താറാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. താഴ്ചയിൽ നിന്നും ഒരു കുട്ടിയുടെ ചെരുപ്പ് കൊത്തിയെടുത്ത് നൽകുന്ന താറാവാണ് വീഡിയോയിലെ താരം. വീടിന്റെ അടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്ന സമയത്താണ് താറാവിന്റെയും കുട്ടിയുടെയും മനോഹരങ്ങൾ വീഡിയോ എടുക്കുന്ന ആൾക്ക് കാണാൻ സാധിച്ചത്. വഴിയരികിൽ കാണുന്ന ഒരു ബാലൻ താഴ്ചയിലേക്ക് വീണ തന്റെ ചെരുപ്പ് നഷ്ടപ്പെട്ടതിനെ വേദനയിൽ ഇരിക്കുകയായിരുന്നു.

   

ഇതിനിടയിലാണ് ഒരു താറാവ് ആ ചെരുപ്പ് എടുത്ത് കുട്ടിക്ക് കൊടുത്തത് ചെരുപ്പ് കൊത്തി എടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച് ബുദ്ധിമുട്ടി എങ്കിലും ഒടുവിൽ തന്റെ കൊക്കിൽ ഉണ്ടായിരുന്ന ചെരുപ്പ് താറാവ് ബാലന് തിരികെ നൽകുകയായിരുന്നു മൂന്ന് പ്രാവശ്യം കടിച്ചെടുത്ത ചെരുപ്പ് താഴെ പോയിട്ട് മുകളിലേക്ക് കയറുന്നതിനിടയിൽ തെന്നി വീണിട്ടും താറാവ് പിൻവാങ്ങിയില്ല.

ഓരോ പ്രാവശ്യം ചെരുപ്പ് കൊത്തിയെടുത്താണ് താറാവ് കുട്ടിക്ക് കൈമാറുന്നത് താറാവിന്റെ കൊക്കിൽ നിന്നും ചെരുപ്പ് വാങ്ങിയ കുട്ടിക്ക് പുറകെ താറാവും കയറി പോവുകയും ചെയ്തു. പക്ഷേ ചെരുപ്പ് കിട്ടിയ ഉടൻ താറാവിനെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാതെ ഓടിപ്പോയ കുട്ടി തനി മനുഷ്യ സ്വഭാവം കാണിച്ചു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

എന്നാൽ ചിലപ്പോൾ പേടിച്ചിട്ടാകും ആ കുട്ടി അങ്ങനെ ഓടിപ്പോയത് അത് കുത്തുമോ എന്ന ഭയമായിരിക്കും ആ കുട്ടിയെ ഓടിപ്പിച്ചത്. ഇതുപോലെ മൃഗങ്ങൾക്കും ഒരുപാട് പരോപകാരങ്ങൾ ചെയ്യാറുണ്ട് പലപ്പോഴും അത് വളരെ രസകരമായിരിക്കുകയും ചെയ്യും. വീഡിയോ കണ്ടു നോക്കൂ.