ഒരു ആട്ടിൻകുട്ടിയും അതിന്റെ കൂടെ കളിക്കുന്ന ഒരു ചെറിയ ആൺകുട്ടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. എന്തുകൊണ്ടാണ് ഇവർ ഇത്രയും വൈറലാകുന്നത് എന്ന് വെച്ചാൽ ആ കുട്ടി പറയുന്ന കാര്യങ്ങളെല്ലാം തന്നെ ആട്ടിൻകുട്ടി അതേപടി കേൾക്കുകയാണ് കാണുന്ന എല്ലാവരും തന്നെ അത്ഭുതപ്പെട്ടിരിക്കുകയാണ് ഈ ആട്ടിൻകുട്ടി എങ്ങനെയാണ് ഇതുപോലെ തന്നെ ചെയ്യുന്നത് എന്ന്. അവർ രണ്ടുപേരും കളിക്കുന്നതിന്റെ തിരക്കിലായിരുന്നു.
വീട്ടിലുള്ള ടൂവീലർ എടുത്ത് ആൺകുട്ടിയും അതിന്റെ മുകളിൽ കയറിയിരുന്ന് വണ്ടി ഓടിക്കുന്നത് പോലെ കളിക്കുകയാണ് തന്റെ കൂട്ടുകാരൻ ആയിട്ടുള്ള ആട്ടിൻകുട്ടിയെ വണ്ടിയുടെ പുറകിലേക്ക് കയറാനും നമുക്ക് ഒരുമിച്ച് കളിക്കാം എന്നും ആണ് ആൺകുട്ടി പറയുന്നത്. അവൻ പറയുന്നത് കേട്ട് ഉടനെ അടുത്തിരുന്ന കസേരയിൽ കയറി തുടർന്ന് വണ്ടിയുടെ.
മുകളിലേക്ക് ചാടിക്കയറുന്ന ആട്ടിൻകുട്ടിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. അവൻ പറഞ്ഞതുപോലെ തന്നെ രണ്ട് കൈകൾ ഉയർത്തിക്കൊണ്ട് ആൺകുട്ടിയുടെ തോളിലൂടെ കൈയിടുകയും പിടിച്ചിരുന്നോ എന്നെല്ലാം പറയുമ്പോൾ ആട്ടിൻകുട്ടി വളരെ സുരക്ഷിതമായി തന്നെ നിൽക്കുന്നതും നമുക്ക് വീഡിയോയിൽ കാണാം. കുട്ടികളെ പ്രകൃതിയോട് ഇണങ്ങി ജീവിക്കണമെന്ന് എപ്പോഴും പറയാറുണ്ടല്ലോ.
ഇങ്ങനെയൊക്കെയാണ് കുട്ടികളെ പ്രകൃതിയുമായി നമ്മൾ ഇണക്കേണ്ടത്. ഇന്നത്തെ കുട്ടികൾ ഇലക്ട്രോണിക് മാധ്യമങ്ങളിൽ ആയിരിക്കും കൂടുതൽ സമയവും ചെലവഴിക്കുന്നത് എന്നാൽ അത് മാറണം. ഇതുപോലെ തന്റെ ചുറ്റുപാടുമുള്ള എല്ലാ മൃഗങ്ങളോടും എല്ലാ സസ്യങ്ങളോടും എല്ലാം തന്നെ സൗഹൃദപൂർവ്വമുള്ള ഒരു മനോഭാവം എല്ലാ കുട്ടികൾക്കും തന്നെ വളർത്തേണ്ടതാണ്.