“എടാ നീയില്ലെങ്കിൽ ഇന്ന് ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു” ജീവൻ പണയം വെച്ച് കൂട്ടുകാരനെ രക്ഷിച്ചത് കണ്ടോ.

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന് ഉള്ള പഴഞ്ചൊല്ല് നമ്മൾ കേട്ടിട്ടുണ്ടാകും അത് വളരെയധികം ശരിയാണ് ചില സന്ദർഭങ്ങളിൽ തന്റെ ജീവനുതുല്യം കൂട്ടുകാരനെ സ്നേഹിക്കുന്ന പല സുഹൃത്തുക്കളും ഉണ്ടായിരിക്കും അവർ ജീവിതത്തിൽ പലതരത്തിലുള്ള സ്വാധീനവും ചെലുത്തിയിട്ടുണ്ടാകും. അത്തരത്തിൽ ഒരു നല്ല സുഹൃത്ത് ഉണ്ടായതുകൊണ്ട് തന്നെ ജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയ.

   

ഒരുപാട് ആളുകളെ നമുക്ക് അറിയുന്നുണ്ടാകും അത്തരത്തിൽ ഒരു സുഹൃത്തുകാരണം സ്വന്തം ജീവൻ തന്നെ രക്ഷപ്പെട്ട ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ആവുകയാണ്. റോഡിലൂടെ നടന്നു പോവുകയായിരുന്നു ആ രണ്ടു കൂട്ടുകാരും റോഡിന്റെ അരികത്ത് കൂടി നടന്നു പോയിരുന്നതായിരുന്നു എങ്കിലും അവരുടെ ഇടയ്ക്ക് ഒരു വലിയ വണ്ടി കയറി വരികയായിരുന്നു വണ്ടി ബ്രേക്ക് തെറ്റി കയറി വന്നതാണ് എന്ന് നമുക്ക് വീഡിയോയിൽ തന്നെ മനസ്സിലാക്കാൻ സാധിക്കും.

പക്ഷേ ആ വണ്ടി വരുന്ന വഴിയെ ആയിരുന്നു അവന്റെ കൂട്ടുകാരൻ നടന്നിരുന്നത്. കൂട്ടുകാരനെ ഇടിക്കാനാണ് വണ്ടി വരുന്നത് എന്ന് മനസ്സിലാക്കിയ അടുത്തുനിന്ന കൂട്ടുകാരൻ അവനെ പിടിച്ചു വലിച്ച് പുറത്തേക്ക് ഇടുന്നതും ആ വണ്ടി വന്ന് കൂട്ടുകാരൻ നിന്നിരുന്ന സ്ഥലത്ത് കൂടെ കടന്നുപോയി അവിടെ ഉണ്ടായിരുന്ന ഒരു പോസ്റ്റിന്റെ മുകളിൽ തട്ടി നിൽക്കുന്നതും ഒരുമിച്ച്.

ഒരു നിമിഷം ആ കൂട്ടുകാരൻ ശ്രദ്ധിച്ചില്ലായിരുന്നുവെങ്കിൽ തന്റെ കൂട്ടുകാരൻ വണ്ടിയുടെ അടിയിൽ വീണു മരിക്കുന്നത് കാണേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നു. അതില്ലാതിരുന്നത് ആ കൂട്ടുകാരൻ കൃത്യസമയത്ത് തന്റെ ഫ്രണ്ടിനെ സഹായിച്ചത് കൊണ്ട് മാത്രമാണ്. നിങ്ങൾക്കും ഇതുപോലെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കിൽ പറയൂ. വീഡിയോ ഇതാ കണ്ടു നോക്കൂ.