ഒരു നിമിഷം ആരും ശ്വാസമടക്കി പിടിച്ചു. കുഞ്ഞ് വീഴാൻ പോയപ്പോൾ അമ്മ ചെയ്തത് കണ്ടോ.

നമ്മൾ പലപ്പോഴും കളിയാക്കിക്കൊണ്ട് പറയാറുണ്ട് അമ്മമാർക്ക് പിന്നിലും കണ്ണ് ഉണ്ട് എന്ന് എന്നാൽ അത് വളരെ ശരിയാണ് കാരണം ചെറുതായിരിക്കുമ്പോൾ നമ്മൾ എവിടെ പോയാലും എന്തു ചെയ്താലും അമ്മമാർ പെട്ടെന്ന് തന്നെ കണ്ടുപിടിക്കും അമ്മമാരുടെ കണ്ണുവെട്ടിച്ച് നമുക്ക് പോകാൻ സാധിക്കില്ല കാരണം നമ്മളുടെ ഓരോ പ്രവർത്തിയും അവർ അറിഞ്ഞുകൊണ്ടേയിരിക്കും.

   

അങ്ങനെ തന്റെ കുഞ്ഞിന്റെ കാര്യത്തിൽ അമ്മ കാണിച്ച ഒരു ശ്രദ്ധ അതു തന്നെയാണ് ഇവിടെ കുഞ്ഞിന്റെ ജീവനും രക്ഷിച്ചത് ഇല്ലെങ്കിൽ തന്റെ കൺമുമ്പിൽ വെച്ച് തന്റെ കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുന്നത് അമ്മ കാണണമായിരുന്നു. ഒരു ഫ്ലോറിൽ എന്തോ തിരക്കുപിടിച്ച സംസാരത്തിലും തിരക്കിലും ആയിരുന്നു അമ്മ. അവിടെ നിൽക്കുന്ന ആർക്കും തന്നെ ഒന്നിനും സമയമില്ല എല്ലാവരും തിരക്കുകളിൽ മാത്രമാണ് അതിനിടയിൽ അമ്മയും ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.

തന്റെ കുഞ്ഞ് അവിടെ കളിക്കുകയാണ് എന്ന ബോധം അമ്മയ്ക്കുണ്ട് പെട്ടെന്ന് കുഞ്ഞ് പടികളുടെ അടുത്തേക്ക് പോയപ്പോൾ അതിന്റെ ഇടയിലുള്ള വിടവിലൂടെ കുഞ്ഞു താഴേക്ക് വീഴാൻ പോയി എന്നാൽ തന്റെ കുഞ്ഞ് അവിടേക്ക് പോകുന്നത് മുൻകൂട്ടി കണ്ട അമ്മ കുഞ്ഞിനെ വാരി പിടിക്കുകയും താഴെ വീഴാതെ സംരക്ഷിക്കുകയും ചെയ്തു പെട്ടെന്ന് ഉണ്ടായ ഒരു റിയാക്ഷൻ ആയിരുന്നു അത്.

അമ്മയ്ക്ക് എന്ത് ചെയ്യണമെന്ന് ആ സമയത്ത് കൃത്യമായി അറിയാമായിരുന്നു നമ്മളായിരുന്നുവെങ്കിൽ പകച്ചു നിന്നേനെ പക്ഷേ തന്റെ കുഞ്ഞിന്റെ ജീവരക്ഷിക്കണം അമ്മ ചെയ്ത പ്രകട നമുക്ക് വിശ്വസിക്കാതിരിക്കാൻ സാധിക്കില്ല ചില സമയത്ത് അമ്മമാർ സൂപ്പർ ഹീറോസിനെ പോലെ ആകുമെന്ന് പറയുന്നത് ഇത്തരം സന്ദർഭങ്ങളിൽ കാണുമ്പോൾ അത് എത്രയോ ശരിയാണ് എന്ന് നമ്മൾ ചിന്തിച്ചു പോകും. കാരണം ഓരോ അമ്മമാരും തന്റെ മക്കൾക്ക് സൂപ്പർ ഹീറോ തന്നെയാണ്.