തന്റെ കഷ്ടപ്പാടുകൾ സുഹൃത്തുക്കളോട് പറയാതിരുന്ന പെൺകുട്ടി എന്നാൽ സുഹൃത്തുക്കൾ അവൾക്ക് വേണ്ടി നൽകിയത് കണ്ടോ.

ബസ് ഇറങ്ങി കോളേജിലേക്ക് പോകുന്ന വഴിയായിരുന്നു പെട്ടെന്ന് അവളുടെ മുന്നിൽ ഒരു വണ്ടി കൊണ്ടുവന്ന നിർത്തിയത് അവളുടെ പ്രിയപ്പെട്ട സുഹൃത്ത് മാളവിക ആയിരുന്നു രണ്ടുപേരും കോളേജിലേക്ക് എത്തിയപ്പോൾ ആയിരുന്നു തന്റെ ക്ലാസിലെ സുഹൃത്തുക്കൾ എല്ലാവരും ഗേറ്റിന്റെ മുന്നിൽ നിൽക്കുന്നത് കണ്ടത് എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് അവരുടെ ക്ലാസിലെ ആരതിയുടെ പിറന്നാൾ ദിവസമാണ് എല്ലാവരും ഉച്ചയ്ക്ക് അവളുടെ വീട്ടിലേക്ക് പോകുന്നു. അതിനു മുന്നോടിയായി അവൾക്ക് എന്തെങ്കിലും ഒരു സമ്മാനം വാങ്ങണം അതിനുവേണ്ടി പൈസ പിരിക്കാൻ ആണ്.

   

എല്ലാവരും നിൽക്കുന്നത് ലക്ഷ്മി തന്റെ കയ്യിലേക്ക് നോക്കി വൈകുന്നേരം പോകാനുള്ള 20 രൂപ മാത്രമേ അവളുടെ കൈവശമുള്ള അവളുടെ കഷ്ടപ്പാടുകൾ മാളവികക്ക് അറിയാം അതുകൊണ്ട് അവൾ ഒന്നും തന്നെ പറഞ്ഞില്ല ഉച്ചയ്ക്ക് ആരതിയുടെ വീട്ടിലെത്തിയപ്പോൾ ആ വീട് കണ്ട് ലക്ഷ്മി വളരെയധികം സന്തോഷിച്ചു അത്ഭുതപ്പെട്ടു. ഇതുപോലെ ഒരു വീട്ടിൽ സ്വപ്നം കണ്ടാൽ പോലും തനിക്ക് കിടക്കാൻ സാധിക്കില്ല എന്ന് അവൾക്ക് നല്ലതുപോലെ അറിയാം കാഴ്ചകൾ എല്ലാം കണ്ട് വളരെ സന്തോഷിച്ചിരിക്കുമ്പോഴാണ് മാളവിക പെട്ടെന്ന് പറഞ്ഞത് അടുത്തത് നമ്മുടെ ലക്ഷ്മിയുടെ പിറന്നാൾ ആണ്.

നമുക്കെല്ലാവർക്കും അവരുടെ വീട്ടിലേക്ക് പോകേണ്ട എന്ന് ഒരു അടി കിട്ടിയത് പോലെയാണ് ലക്ഷ്മിക്കു തോന്നിയത് കാരണം തന്റെ കഷ്ടപ്പാടുകൾ എല്ലാം തന്നെ അവൾക്കറിയാം എന്നിട്ടും എന്തിനാണ് അവൾ ഇങ്ങനെ പറഞ്ഞത്. വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്കും വളരെയധികം സങ്കടമായി രണ്ടുപേർ കഷ്ടിച്ച് കഴിയുന്ന ആ കുടിലിൽ കുട്ടികളെ എങ്ങനെ കൊണ്ടുവരുമെന്നാണ് അവർ ചിന്തിച്ചത്. പിറന്നാൾ ദിവസം അവൾ കോളേജിലേക്ക് പോയില്ല അമ്മ നിർബന്ധിക്കാനും പോയില്ല കുറച്ചു കഴിഞ്ഞപ്പോൾ അതാ കോളേജിലെ സുഹൃത്തുക്കൾ എല്ലാവരും അവളുടെ വീടിന്റെ മുൻപിൽ അവൾക്ക് അത്ഭുതം തോന്നി.

ഒന്നും തന്നെ മനസ്സിലായില്ല പിന്നീട് അവരെല്ലാവരും വണ്ടിയിലേക്ക് കയറാൻ പറഞ്ഞു അവൾ ഡ്രസ്സ് മാറി കയറി വണ്ടി നിന്നത് ഒരു വലിയ വീടിന്റെ മുൻപിൽ ആയിരുന്നു അവിടെ നോക്കുമ്പോൾ കോളേജിലെ പ്രിൻസിപ്പലും എല്ലാവരും ഉണ്ടായിരുന്നു അവൾക്ക് ഒന്നും മനസ്സിലായില്ല പിറന്നാൾ ആശംസകൾ പറഞ്ഞപ്പോൾ പറഞ്ഞു ഈ വീട് നിന്റെ സുഹൃത്തുക്കൾ നിനക്ക് വേണ്ടി നൽകിയ പിറന്നാൾ സമ്മാനം അവൾ തിരിഞ്ഞുനോക്കി താൻ പറയാതെ തന്നെ കഷ്ടപ്പാടുകൾ എല്ലാം അവർ മനസ്സിലാക്കിയിരിക്കുന്നു. അവൾ കരയുന്നതിനോടൊപ്പം തന്നെ സുഹൃത്തുക്കളും കരയുന്നുണ്ടായിരുന്നു.