നമ്മളിൽ പലരും ചെറുപ്പകാലത്തെല്ലാം തന്നെ ഒരുപാട് കളിയാക്കലുകൾ നേടിയിട്ടുണ്ടാകും പലപ്പോഴും നമ്മുടെ ശാരീരികമായിട്ടുള്ള പല വൈകല്യങ്ങൾ കണ്ടിട്ടായിരിക്കും ചെറിയ പ്രായത്തിൽ കുട്ടികളിൽ നിന്നെല്ലാം കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടാവുക. എന്നാൽ ചെറിയ കുട്ടികളെ സംബന്ധിച്ച് അത് വളരെയധികം വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. പലർക്കും ജീവിതകാലം മുഴുവൻ അത് വിഷമമായി തന്നെ നിലനിൽക്കും. അത്തരത്തിൽ നിങ്ങൾക്കും ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരിക്കും .
എന്നാൽ നിങ്ങൾ ആരെയെങ്കിലും നിങ്ങളുടെ സുഹൃത്തുക്കളെ എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുടെ പേരിൽ കളിയാക്കിയിട്ടുണ്ടോ. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ല ഇവിടെ ഒരു കുട്ടിയുടെ കഥാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഇവിടെ ഒരു കുട്ടിയുടെ മുൻനിരയിലുള്ള പല്ലുകൾ വലിപ്പം ആയതുകൊണ്ട് തന്നെ അവനെ കൂട്ടുകാർ എല്ലാവരും കളിയാക്കുമായിരുന്നു. ശരിയായി സംസാരിക്കുവാൻ കഴിയുമെങ്കിലും അവനെ ചുണ്ടുകൾ പൂട്ടി ഉറങ്ങാനോ ഒന്നിനും സാധിക്കില്ല.
അതുകൊണ്ടുതന്നെ അവനെ പല പേരുകളിലാണ് കളിയാക്കിയിരുന്നത് മാനസികമായി തളർന്ന് അവൻ ഇനി സ്കൂളിൽ പോകില്ല എന്ന മാതാപിതാക്കളോട് പറഞ്ഞു പാവപ്പെട്ടവരായ അവർ ഡോക്ടറെ കാണിച്ചു പല്ല് നേരെയാക്കാൻ ശ്രമിച്ചു എങ്കിലും വളരെയധികം പൈസ അതിനു വേണ്ടി വരും എന്ന് അറിയിച്ചു. ആ കുട്ടിയുടെ ഭാവി ജീവിതത്തിൽ ഇത് വളരെയധികം ബുദ്ധിമുട്ടാകും എന്ന മാതാപിതാക്കൾക്കറിയാമായിരുന്നു എന്നാൽ ഇത്രയും പൈസ അത് അവരെ കൊണ്ട് മുടക്കാൻ സാധിക്കുന്നതായിരുന്നില്ല.
അതുകൊണ്ടുതന്നെ അവർ ആത്മഹത്യയുടെ വക്കിലേക്ക് പോയി. ഇത് അറിഞ്ഞ ഇവരുടെ അയൽക്കാരൻ ഈ കുട്ടിയെ കൂട്ടിയ ഒരു ടിവി ചാനലിന്റെ ഇന്റർവ്യൂ ലേക്ക് പോയി. അത് ലോകം മുഴുവൻ കാണുകയും ഈ കുട്ടിക്ക് വേണ്ടിയുള്ള സഹായങ്ങൾ വരുകയും ചെയ്തു അതിലൂടെ കുട്ടി പല്ല് നേരെയാക്കുകയും പിന്നീട് വളരെ സന്തോഷപൂർവ്വമായ ജീവിതം നയിക്കുകയും ചെയ്തു.