നിങ്ങൾ ആരെങ്കിലും നിങ്ങൾക്ക് അറിയാത്ത ആളുകളെ സഹായിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ അറിയുന്ന ആൾക്കാരെ എങ്കിലും നിങ്ങൾ സഹായിച്ചു നോക്കിയിട്ടുണ്ടോ. ഉണ്ടെങ്കിൽ അറിയാം ഒരാളെ സഹായിച്ച് അയാളുടെ ഭാഗത്തുനിന്നും ഒരു തിരിയെങ്കിലും കിട്ടുമ്പോൾ ഉണ്ടാകുന്ന സന്തോഷം എത്രത്തോളം ആണെന്ന്. പലപ്പോഴും ആരും ആവശ്യപ്പെടാതെ ഒരാൾക്ക് സഹായം ആവശ്യമാണ്.
എന്ന് തോന്നുന്ന സമയത്ത് നമ്മൾ സഹായിക്കുമ്പോഴാണ് അതിന് പ്രാധാന്യം ഉണ്ടാകുന്നത്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. കോരിച്ചൊരിയുന്ന മഴയുള്ള സമയത്ത് എവിടേക്കും പോകാൻ കഴിയാതെ എന്നാൽ വണ്ടിയോടിക്കാൻ പോലും സാധിക്കാതെ നിൽക്കുന്ന ഒരു ബൈക്ക് യാത്രകൾ അയാളുടെ കൂടെ ഒരു മകളുമുണ്ട് മകളും അയാളും റെയിൻ കോട്ടിന്റെ ഉള്ളിൽ മഴ നനയാതെ നിൽക്കുകയാണ് .
എങ്കിൽ കൂടിയും ശക്തമായ മഴ ആയതുകൊണ്ട് വണ്ടി എടുക്കാൻ കഴിയാതെ മഴ പെയ്യുന്ന റോഡിൽ തന്നെ അവർ ഒരു സൈഡിൽ ആയി നിൽക്കുകയായിരുന്നു. ഇത് കണ്ടാൽ ജെസിബി ഡ്രൈവർ ചെയ്തത് അയാളുടെ ജെസിബി പ്രവർത്തിപ്പിച്ച് അതിന്റെ കൈകൾ കൊണ്ട് ആ ബൈക്ക് യാത്രിക തലയുടെ മുകളിലായി വച്ചു.
അങ്ങനെ ചെയ്തപ്പോൾ അത്ര ശക്തമായി പെയ്യുന്ന മഴയിൽ നിന്നും അവർക്ക് ചെറിയൊരു ആശ്വാസം ലഭിച്ചു. ബൈക്ക് യാത്രക്കാരൻ പറഞ്ഞിട്ടില്ല അയാൾ അങ്ങനെ ചെയ്തത് പക്ഷേ അപ്പോൾ അയാൾക്ക് ഉണ്ടാകുന്ന ഒരു സന്തോഷം ഒരു ആശ്വാസം അത് മാത്രം മതിയായിരുന്നു അയാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ഒരു സന്തോഷം. ഇതുപോലെ മറ്റുള്ളവർ ചോദിക്കാതെ തന്നെ നിങ്ങൾ സഹായിക്കാൻ ശ്രമിച്ചുനോക്കൂ അതിന്റെ സന്തോഷം ഒന്ന് വേറെ തന്നെയാണ്.