തന്റെ അച്ഛനും അമ്മയ്ക്കും ഈ കുഞ്ഞ് എന്നും ഒരു വഴികാട്ടി ആയിരിക്കും എന്നതിനെ ഇതിലും നല്ലൊരു ധാരണ വേറെയില്ല സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു കുടുംബത്തിന്റെ വീഡിയോ ആണിത് കാഴ്ച ശക്തിയില്ലാത്ത അച്ഛനെയും അമ്മയെയും വളരെ സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനും വഴിയോരത്തുകൂടെ നടക്കാനും സഹായിക്കുന്ന ഒരു കുഞ്ഞിന്റെ വീഡിയോ.
ഇത് ഏത് സ്ഥലത്ത് നിന്ന് ഉള്ളതാണെന്നോ ഏത് വ്യക്തികളാണ് ഇതെന്നോ ഒന്നും തന്നെ നമുക്ക് അറിയാൻ സാധിക്കില്ല എന്നാൽ ഒന്നുമാത്രം വ്യക്തമാണ് അവർക്ക് കാഴ്ചശക്തിയില്ല എന്നത് അതുപോലെ ആ കുഞ്ഞിന് മാത്രമാണ് കാണാൻ കഴിയുന്നത് എന്നും. തിരക്കുപിടിച്ച റോഡിലൂടെ തന്റെ അച്ഛനെയും അമ്മയെയും വളരെ സംരക്ഷിച്ചാണ് അവൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കുഞ്ഞിന്റെഒരു ഷാളു കൊണ്ട് കെട്ടിയിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും അതുപോലെ ആ ഷാൾ അമ്മ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്നത് കാണാം .
അമ്മയെ മുറുകെ പിടിച്ചു കൊണ്ട് അച്ഛൻ പുറകിലും ഒരു വരിയായിട്ടാണ് അവർ നടന്നുപോകുന്നത് തിരക്കുപിടിച്ച റോഡിലൂടെ ആ കുഞ്ഞ് വളരെ സുരക്ഷിതമായിട്ടും വളരെ ശ്രദ്ധയോടെയുമാണ് അച്ഛനെയും അമ്മയെയും വഴികാട്ടി നയിക്കുന്നത്.സാധാരണ അച്ഛനും അമ്മയും ആണല്ലോ കുഞ്ഞുങ്ങൾക്ക് വഴികാട്ടിയാകുന്നത് എന്നാൽ ഇവിടെ കുഞ്ഞാണ് അച്ഛനും അമ്മയ്ക്കും വഴികാട്ടിയാകുന്നത് .
ഈ ചെറിയ പ്രായത്തിൽ തന്നെ അച്ഛനെയും അമ്മയെയും അവളെത്രത്തോളം സംരക്ഷിക്കുന്നുണ്ട് എന്ന് നമുക്ക് ഇതിലൂടെ തന്നെ വ്യക്തമാക്കുന്നതാണ് അതുകൊണ്ടുതന്നെയാണ് ഭാവിജീവിതത്തിൽ തന്നെയും അമ്മയെയും അവൾ എത്രത്തോളം സ്നേഹിക്കും എന്നതിന് വലിയ ഉദാഹരണമില്ല എന്ന് ആദ്യം പറയാൻ കാരണം. ഈ കുഞ്ഞുമകളുടെ വീഡിയോ കാണാം പലപ്പോഴും വൃദ്ധസദനങ്ങളിൽ അച്ഛനെയും അമ്മയെയും ആക്കുന്ന പുതിയ തലമുറയ്ക്ക് എതിരെ വലിയ മാതൃകയാകട്ടെ.