ഒരമ്മയ്ക്ക് ഇതിൽപരം സന്തോഷം വേറെ ഒന്നുമില്ല. ദത്തെടുക്കാൻ എത്തിയ അമ്മയോട് കുട്ടി പറഞ്ഞ വാക്കുകൾ കേട്ടോ.

ഇതുപോലെ സന്തോഷം നൽകുന്ന വാക്കുകൾ ഇനി ജീവിതത്തിൽ ആ അമ്മയ്ക്ക് കേൾക്കാൻ ഉണ്ടാകില്ല.ജീവിതത്തിൽ സ്വന്തം മക്കൾ ഉണ്ടാകാൻ സാധ്യതയില്ലാത്ത മാതാപിതാക്കൾ ഒരുപാട് നമ്മുടെ പരിചയത്തിനും നമ്മുടെ സമൂഹത്തിലുമുണ്ട് അവരുടെ സങ്കടം അത് വളരെ വലുതാണ് കാരണം മാതാപിതാക്കൾ ആകാൻ കഴിയാതെ പോകുന്നതിലും വലിയ സങ്കടം വേറെ ഒന്നുമില്ല.കൂടുതൽ ആളുകളും അതിനു വേണ്ടി ഒരുപാട് ചികിത്സകൾ നടത്തുകയും ഒടുവിൽ ഫലം ഇല്ലാതെ വരുകയും ചെയ്യും.

   

എന്നാൽ മറ്റു ചിലരാകട്ടെ ലോകത്ത് അച്ഛനമ്മമാർ ഇല്ലാതെ കഷ്ടപ്പെടുന്ന കുട്ടികളെസ്വന്തം കുഞ്ഞുങ്ങളായി ദത്തെടുത്തു വളർത്തുകയും ചെയ്യും. അത്തരത്തിൽ മക്കളില്ലാത്ത ഒരമ്മ ഒരു കുഞ്ഞിനെ വളർത്തുന്നതിന് വേണ്ടി ഡെത്ത് എടുക്കാനായി എത്തിയതായിരുന്നു അതിന്റെ കോടതിപരമായി ഉള്ള നിയമപരമായ നിരവധി കാര്യങ്ങൾ നടക്കാനായി എല്ലാവരും ഇരിക്കുമ്പോൾ ആയിരുന്നു ആ സംഭവം നടന്നത്. ദത്തെടുക്കുന്നതിന്റെ നടപടിക്രമങ്ങൾ നടക്കുന്ന സമയത്ത് ആ കുഞ്ഞിനോട് അമ്മയുടെ കൂടെ പോകാൻ ഇഷ്ടമാണോ .

നിനക്ക് സമ്മതമാണോ എന്നെല്ലാം ചോദിക്കുമ്പോൾ അവൻ വളരെ സന്തോഷത്തോടുകൂടി തന്നെ അമ്മയുടെ അടുത്ത് നിന്നുകൊണ്ട് പറയുകയാണ് അതേ എനിക്ക് ലോകത്തിൽ കിട്ടിയ ഏറ്റവും നല്ല അമ്മ ഇതാണ് ഞാൻ ഈ അമ്മയുടെ മകനായി വളരുന്നതിൽ വളരെയധികം സന്തോഷിക്കും എന്ന്. ആ കുഞ്ഞിന്റെ വാക്കുകൾ കേട്ട് അമ്മയുടെ കണ്ണുകൾ നിറയുന്നത് നമുക്ക് വീഡിയോയിൽ കാണാം .

കരയുന്ന അമ്മയെ സമാധാനിപ്പിക്കാൻ അവൻ കണ്ണുകൾ തുടച്ചു കൊടുക്കുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. കുഞ്ഞിന്റെ ഈ വാക്ക് കേട്ട ഉടനെ തന്നെ ജഡ്ജി പിന്നീടുള്ള എല്ലാ നടപടിക്രമങ്ങളും പെട്ടെന്ന് തന്നെയാണ് തീരുമാനിക്കുന്നത്. അമ്മയ്ക്ക് ഇതിൽപരം സന്തോഷം വേറെ കിട്ടാനില്ല തന്റെ അമ്മയെ മരണംവരെ അവൻ ജീവന് തുല്യം നോക്കും എന്ന കാര്യത്തിലും യാതൊരു സംശയവും വേണ്ട.

Leave a Reply

Your email address will not be published. Required fields are marked *