കളഞ്ഞു കിട്ടിയ 20 ലക്ഷത്തിന്റെ സ്വർണം ഓട്ടോക്കാരൻ ചെയ്തത് കണ്ടോ.

തന്റെ ഓട്ടോയിൽ നിന്നും 50 പവനേക്കാൾ മുകളിലുള്ള സ്വർണം കളഞ്ഞു കിട്ടിയപ്പോൾ ചെയ്ത പ്രവർത്തിയാണ് ഇദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ഈ സംഭവം നടക്കുന്നത് തമിഴ്നാട്ടിലാണ്. അവിടെ ചെന്നൈയിൽ ഓട്ടോ ഓടിക്കുന്ന ശരവണ കുമാർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരുടെയും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുന്നത്. മകളുടെ വിവാഹ ആവശ്യങ്ങൾക്ക് വേണ്ടി ബിസിനസുകാരൻ ആയിട്ടുള്ള ഒരു വ്യക്തി വാങ്ങിയ 20 ലക്ഷം വിലയുള്ള സ്വർണം അടങ്ങുന്ന ബാഗുമായി ഇദ്ദേഹത്തിന്റെ ഓട്ടോയിൽ കയറുകയായിരുന്നു.

   

ഓട്ടോയിൽ കയറിയ ഉടൻതന്നെ അയാൾ വളരെയധികം തിരക്കിലാണെന്നും ശരവണന് മനസ്സിലാക്കാൻ സാധിച്ചു കാരണം അദ്ദേഹം ഒരുപാട് ടെൻഷൻ എടുത്തുകൊണ്ട് മറ്റുള്ളവരോട് ഫോണിൽ സംസാരിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പറഞ്ഞത് പ്രകാരം തന്നെ അയാളെ എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കുകയും ആ ബിസിനസുകാരൻ ഓട്ടോയിൽ നിന്ന് ഇറങ്ങുകയും ചെയ്തു എന്നാൽ അപ്പോഴും ആയിരുന്നു അദ്ദേഹം തന്നെ കയ്യിൽ ഇരുന്ന ബാഗ് ഓട്ടോയിൽ നിന്നും എടുക്കാൻ മറന്നത്.

വീട്ടിലെത്തിയപ്പോഴാണ് ബാഗ് മറന്നു കാര്യം അയാൾ ചിന്തിച്ചത് ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ അദ്ദേഹം തീരുമാനിച്ചു. പോലീസുകാരും ഇത്രയും പണം അടങ്ങിയതുകൊണ്ടുതന്നെ അവർ കാര്യമായ അന്വേഷണം നടത്തി. അവസാനമായി വന്ന ഓട്ടോ ഇവിടെ നിന്നാണ്കയറിയത് എന്നും സ്ഥലത്തെആണെന്നും അവർ സിസിടിവി ഉപയോഗിച്ച് കണ്ടെത്തുകയും ഒടുവിൽ അത് ശരവണനിലേക്ക് എത്തുകയും ചെയ്തു.ശരവണനെ പിടിക്കാൻ വേണ്ടി അവർ പുറത്തേക്ക് ഇറങ്ങിയപ്പോൾ ആയിരുന്നു.

ബാഗുമായി ശരവണൻ വരുന്നത്.തനിക്ക് അർഹതപ്പെടാത്ത ഒന്നും തന്നെ വേണ്ട എന്നും ഇത് അദ്ദേഹത്തിന്റെ കഷ്ടപ്പാടാണ് എന്നും അത് മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന് കൊണ്ട് തരാനായി ഞാനിവിടെ വന്നതെന്നുംപറഞ്ഞപ്പോൾ ശരണം നല്ല മനസ്സിനെ അവർ എല്ലാവരും തന്നെ അഭിനന്ദിച്ചു.നമ്മളെല്ലാവരും ഇങ്ങനെ തന്നെയായിരിക്കണം നമ്മുടെ ഒന്നും തന്നെ നമ്മൾ ആഗ്രഹിക്കാൻ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *