എന്തുതന്നെ കിട്ടിയാലും അത് വിശപ്പിനോളം വരില്ല. വിശപ്പ് അകറ്റുന്നവനേക്കാൾ വലിയ ദൈവം ഭൂമിയിൽ ഇല്ല.

നമ്മളെല്ലാവരും തന്നെ ജീവിക്കാൻ വേണ്ടിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത് ജീവിക്കാൻ വളരെ അത്യാവശ്യമാണ് ഭക്ഷണം ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടിയാണ് എല്ലാവരും അധ്വാനിക്കുന്നതും സമ്പാദിക്കുന്നതും എന്നാൽ ഒരു നേരത്തെ ആഹാരത്തിന് പോലുംസമ്പാദിക്കാനുള്ള കഴിവില്ലാതെ നമ്മുടെ മുന്നിലേക്ക് കൈകൾ ഉയർത്തിക്കൊണ്ട് ഭിക്ഷ യാചിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് സമൂഹത്തിലുണ്ട്.

   

അവർക്ക് പലപ്പോഴും കഴിക്കാൻ നല്ല ഭക്ഷണമോ കൊടുക്കാൻ നല്ല വസ്ത്രമോ കിടക്കാൻ നല്ല സൗകര്യം ഒന്നും ഉണ്ടായിരിക്കുകയില്ല. നമ്മുടെ തിരക്കുകളിൽ പലപ്പോഴും നമ്മൾ അവരെ മറന്നുപോകുന്നു അല്ലെങ്കിൽ അവരെ അവഗണിക്കുന്നു എന്നാൽ ഈ വ്യക്തിയുടെ പ്രവർത്തി നമ്മൾ എല്ലാവർക്കും ഒരു പ്രോത്സാഹനവും തരുന്നതാണ്.

റോഡിലൂടെ ഭിക്ഷ യാചിച്ചു നടക്കുന്ന ഒരു വ്യക്തിക്ക് കഴിക്കാനുള്ള എല്ലാ ഭക്ഷണങ്ങളും അയാൾ വണ്ടി നിർത്തിക്കൊണ്ട് നൽകുകയാണ്. തനിക്ക് ഭക്ഷണം നൽകിയ വ്യക്തിയുടെ കാലുകൾ തൊട്ടു നന്ദി പറയാനാണ് അയാൾ ശ്രമിക്കുന്നത് എന്നാൽ ഒരിക്കൽപോലും ഭക്ഷണം നൽകിയ വ്യക്തി അതിനു സമ്മതിക്കുന്നില്ല.

കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിനെ വല്ലാതെ സ്പർശിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന ആളുകൾക്ക് ഇതെല്ലാം തന്നെ ഒരു വലിയ പ്രചോദനമാണ്. നമ്മുടെ തിരക്കുകൾക്കിടയിലും കുറച്ച് സമയമെങ്കിലും അവരെ പോലെയുള്ളവർക്ക് മാറ്റിവെച്ചാൽ അത് വലിയ അനുഗ്രഹം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *