ട്രെയിൻ പാലത്തിലേക്ക് വീണ കുഞ്ഞിനെ സ്വന്തം ജീവൻ പോലും പണയം വെച്ച് രക്ഷപ്പെടുത്തിയ ഒരു യുവാവിന്റെ വീഡിയോ വീഡിയോ വൈറൽ ആയതോടെ സൂപ്പര്‍മാന്‍ ആരാണ് എന്നറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവരുടെയും മനസ്സിലും. കുറച്ച് സമയം ദൈർഘ്യമുള്ള വീഡിയോ മാത്രമായിരുന്നു അത് എങ്കിൽ കൂടിയും അത് എല്ലാവർക്കും ഒരു നിമിഷം ചങ്കിടിപ്പ് കൂട്ടിയ വീഡിയോ ആയിരുന്നു. ഈ സംഭവം നടക്കുന്നത് മുംബൈയിലെ ഒരു റെയിൽവേ സ്റ്റേഷനിലാണ്.
റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലൂടെ അമ്മയും കുഞ്ഞും നടക്കുകയായിരുന്നു അതിനിടയിൽ ആയിരുന്നു കുഞ്ഞ് പെട്ടെന്ന് റെയിൽവേ ട്രാക്കിലേക്ക് വീണു പോയത്. തിരികെ മുകളിലേക്ക് കയറാൻ കുഞ്ഞ് ആവുന്നതും ശ്രമിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും എന്നാൽ കുഞ്ഞിന് സാധിക്കുന്നില്ല. കുഞ്ഞിനെ രക്ഷിക്കാൻ അമ്മയ്ക്കും സാധിക്കില്ല കാരണം അമ്മയ്ക്ക് കണ്ണുകൾ കാണില്ല തന്റെ കുട്ടി എവിടേക്കാണ് വീണു പോയത് എന്ന് പോലും ആ അമ്മയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ആ സമയത്തായിരുന്നു ദൈവദൂതനെ പോലെ ആ യുവാവ് അവിടേക്ക് കടന്നുവന്നത്. മുന്നിലൂടെ ട്രെയിൻ ശക്തമായ കടന്നുവരുന്നത് കണ്ടിട്ടും അയാൾ സ്വന്തം ജീവൻ പോലും നോക്കാതെ റെയിൽവേ ട്രാക്കിലേക്ക് ഓടുകയായിരുന്നു കിടക്കുന്ന കുട്ടിയെ മുകളിലേക്ക് കയറ്റുകയും അയാൾ പ്ലാറ്റ്ഫോമിലേക്ക് കയറിയതും വണ്ടി പോയതും ഒരുമിച്ച് വീഡിയോ കാണുമ്പോൾ നമ്മൾ എല്ലാവരും തന്നെ ഒരു നിമിഷം ഞെട്ടിപ്പോകും.
കാരണം ഒരു നിമിഷം വൈകിപ്പോയി എങ്കിൽ ആ രണ്ട് ജീവനുകളും ആപത്തിൽ ആകുമായിരുന്നു എന്നാൽ ഇത്രയും ധൈര്യം കാണിച്ച അയാളെ സൂപ്പർമാൻ എന്നല്ലാതെ മറ്റെന്ത് പേരിട്ട് വിളിക്കണം. മയൂർ എന്ന് പറയുന്ന യുവാവിനെ റെയിൽവേ ജോലിചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും തന്നെ വലിയ രീതിയിൽ ആദരവ് കൊടുക്കുകയും ചെയ്തു സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ കണ്ട എല്ലാവരും അദ്ദേഹത്തിന് ധൈര്യത്തിന് മുന്നിൽ നമിച്ചു പോവുകയാണ്.