എല്ലാവർക്കും വളരെയധികം കൗതുകം ഉണർത്തുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലെ വൈറലാകുന്നത്. തന്റെ കുഞ്ഞനെയും വീട്ടിലെ വളർത്തു നായയുടെയും സിസിടിവി ദൃശ്യങ്ങളാണ് യുവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞ് അമ്മയുടെ അടുത്ത് കിടക്കുമ്പോൾ എപ്പോഴും കരച്ചിലാണ് എന്നാൽ വേറെ മുറിയിൽ നായകുട്ടിയോടൊപ്പം കിടക്കുമ്പോൾ കുഞ്ഞേ കരയുന്നുമില്ല.
ഇതുപോലെ സംഭവിക്കുന്നത് എന്താണ് എന്നറിയാൻ അമ്മ തീരുമാനിച്ചു ഒടുവിൽ കുട്ടി കിടക്കുന്ന റൂമിൽ സിസിടിവി ക്യാമറ ഫിറ്റ് ചെയ്യുകയും ചെയ്തു. കുഞ്ഞിനെ നായ കുട്ടിയോടൊപ്പം രാത്രി മുറിയിൽ കിടത്തി പിറ്റേദിവസം രാവിലെ വീഡിയോ നോക്കിയപ്പോൾ അമ്മ കണ്ടത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആയിരുന്നു. രാത്രിയിൽ കുട്ടി ഉണരുന്ന ശബ്ദം കേട്ട് ഉടനെ തന്നെ നായ കുട്ടി എഴുന്നേൽക്കുകയാണ് ചെയ്യുന്നത്. എഴുന്നേറ്റ് നായക്കുട്ടി കുട്ടിയോടൊപ്പം രണ്ടുപേരും ചേർന്ന് കളിക്കുകയാണ്.
ഒരുപാട് സമയം കളിച്ചു തളർന്ന അവസാനം കുഞ്ഞും നായയും തളർന്നുകിടന്നുറങ്ങുകയാണ് ചെയ്യുന്നത്. ഈ അത്ഭുതം ആയ ദൃശ്യങ്ങൾ കണ്ടപ്പോൾ ശരിക്കും അമ്മയുടെ കണ്ണുകൾ നിറഞ്ഞു പോവുകയാണ് ചെയ്തത് തന്റെ കുഞ്ഞിനെ എത്രത്തോളം ശ്രദ്ധിച്ചാണ് വീട്ടിലെ വളർത്തുനായ നോക്കുന്നത് എന്ന്. നമ്മൾ മനുഷ്യർക്ക് പലപ്പോഴും ഉറക്കം എന്ന് പറയുന്നത് ഒട്ടും ഒഴിവാക്കാൻ പറ്റാത്തതാണ് രാത്രിയിൽ ആണെങ്കിലോ ഇടയ്ക്ക് എഴുന്നേൽക്കാൻ പോലും ചിലർക്ക് താല്പര്യം ഉണ്ടാകില്ല .
ഒരു കുഞ്ഞായി കഴിഞ്ഞാൽ അമ്മമാർ എത്രത്തോളമാണ് കഷ്ടപ്പെടാറുള്ളത് എന്നാൽ ഇവിടെ എത്ര ഉറക്കമാണെങ്കിലും കുഞ്ഞിന്റെ ഒരു ശബ്ദം കേട്ട ഉടനെ തന്നെ നായ ഉണരുകയാണ്. മാത്രമല്ല ആ കുഞ്ഞ് എത്ര സമയം അവന്റെ കൂടെ കഴിച്ചാലും യാതൊരു പ്രശ്നമില്ലാതെയാളായ കൂടെ കളിക്കാൻ കൂടുന്നത്. ഇതുപോലെ ഒരു സ്നേഹമുള്ള നായ കുട്ടി ഉണ്ടെങ്കിൽ ആ കുഞ്ഞിനെ ഇതിലും വലിയൊരു സംരക്ഷണം വേറെ കിട്ടാനില്ല.