ചെറിയ കുട്ടികളുടെ കുസൃതികൾ വളരെ രസകരമാണല്ലോ അവർ മറ്റൊന്നിനെ പറ്റിയും ചിന്തിക്കാതെ ആരെങ്കിലും കണ്ടാൽ എന്തെങ്കിലും പറയുമോ എന്നു കൂടി വിചാരിക്കാതെയായിരിക്കും പലപ്പോഴും പലതും ചെയ്യുന്നത്. ഡാൻസ് കളിക്കാനും പാട്ടുപാടാനും എല്ലാം ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ എല്ലാവർക്കും തന്നെ ആഗ്രഹമുണ്ടാകും. ഒരു പേടിയും കൂടാതെ ആയിരിക്കും ചെറുപ്പത്തിൽ അവരതെല്ലാം ചെയ്യുന്നത്.
ഇതുപോലെ ജനിക്കുമ്പോൾ തന്നെ കിട്ടുന്ന കലാവാസനകൾ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയും പിന്നീട് അവരുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്യും. ഇവിടെ അത്തരത്തിൽ ഭാവിയിൽ വളർന്ന വലുതായി വരുന്ന ഒരു ഡാൻസറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഈ ഡാൻസർ ഡാൻസ് കളിക്കുന്നത് റോഡിൽ വച്ചാണ് എന്ന് മാത്രം.
ഒരു ഇടവഴിയിൽ നിന്ന് സ്കൂൾ യൂണിഫോമിലാണ് ഈ കൊച്ചു പെൺകുട്ടിയുടെ ഡാൻസ് കളി. സ്കൂളിലേക്ക് പോവുകയാണോ സ്കൂൾ കഴിഞ്ഞ് വരികയാണോ എന്നൊന്നും അറിയില്ല. അവൾക്ക് ഡാൻസ് കളിക്കണമെന്ന് തോന്നി അവൾ കളിച്ചു അത് വീടായാൽ എന്ത് റോഡ് ആയാൽ എന്ത്. ആരും കണ്ടില്ല എന്നാണ് ആ പെൺകുട്ടി വിചാരിച്ചത് .
എന്നാൽ ഇതെല്ലാം തന്നെ കുറച്ച് ദൂരെയായി ആരോ പകർത്തുന്നുണ്ടായിരുന്നു. വളരെ രസകരമായിട്ടുള്ള ക്യൂട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ വൈറൽ ആവുകയാണ്. എല്ലാവരും തന്നെ വളർന്നുവരുന്ന ഈ കൊച്ചു കലാകാരിയെ വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നൽകിയിരിക്കുന്നത്. ഇതുപോലെ കലാവാസനയുള്ള കുട്ടികളെ നമ്മൾ കളിയാക്കുകയാണ് വേണ്ടത് വളർന്നു വരുമ്പോൾ ഒരു വലിയ ഡാൻസറെ ആയിരിക്കും നമുക്ക് കിട്ടുന്നത്.