ഈ ഉദ്യോഗസ്ഥൻ എല്ലാവർക്കും ഒരു മാതൃക തന്നെയാണ്. നീതി അനുവദിച്ച് നൽകാൻ ഉദ്യോഗസ്ഥൻ ചെയ്തത് കണ്ടോ.

ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിവയ്ക്കാനുള്ള ഉത്തരവാദിത്വമുള്ളവരാണല്ലോ എല്ലാം സർക്കാർ ഉദ്യോഗസ്ഥന്മാരും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാവരും തന്നെ. എന്നാൽ സ്വാർത്ഥ ലാഭത്തിനുവേണ്ടി പലപ്പോഴും ഇതുപോലെയുള്ള ഉദ്യോഗസ്ഥന്മാർ ജനങ്ങളുടെ പല ആവശ്യങ്ങളെയും കണ്ടില്ല എന്ന് നടിക്കുകയും അവർക്ക് അത് സാധിച്ചു കൊടുക്കാതെ വട്ടംചിക്കുകയും ചെയ്യും. ചിലരാണെങ്കിലും കൈക്കൂലി വാങ്ങിച്ച കാര്യം നടത്താൻ നോക്കുകയും ചെയ്യും.

   

എന്നാൽ അങ്ങനെയുള്ളവരെല്ലാം ഈ ഉദ്യോഗസ്ഥനെ കണ്ടു പഠിക്കുക തന്നെ വേണം. തന്റെ പ്രജകളോട് എത്രത്തിലായിരിക്കണം ഉത്തരവാദിത്വം കാണിക്കേണ്ടത് ഉദ്യോഗസ്ഥൻ ചെയ്ത പ്രവർത്തിയിലൂടെ നമുക്ക് കാണാം. അപേക്ഷകളുമായി എത്തുന്നവരുടെ മാത്രമല്ല സഹപ്രവർത്തകരോട് പോലും പല ഉദ്യോഗസ്ഥന്മാരും ക്രൂരമായിട്ടാണ് പെരുമാറാറുള്ളത്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ക്ഷേമപെൻഷൻ ലഭിക്കാതെ പരാതി പറയുന്നതിനായി എത്തിയതായിരുന്നു വയസ്സായ അമ്മ.

പഠിക്കെട്ടുകൾ ചവിട്ടി കയറുവാൻ ആവതില്ലാത്ത അമ്മൂമ്മക് നീതി നൽകുന്നതിന് വേണ്ടി ചുവട്ടിലേക്ക് ഇറങ്ങിവന്ന് നീതിദേവൻ. ലഭിക്കാത്തതിൽ പരാതിപ്പെട്ട് കോടതിയിലെത്തിയതായിരുന്നു അമ്മൂമ്മ എന്നാൽ പ്രായം കൂടുതൽ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കാരണം ഒന്നാം നിലയിലേക്ക് കയറി വരാൻ അവർക്ക് സാധിക്കാതെ വന്നു അതോടെയാണ് നീതി നടപ്പിലാക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥൻ താഴെ അമ്മയുടെ അരികിലേക്ക് വന്നത്.

ഇതുപോലെ ഒരു അമ്മ താഴെ നിൽക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞു ഉടനെ തന്നെ അതിനാവശ്യമായ പേപ്പറുകളും മറ്റും എടുത്ത് താഴെ വന്ന് അടിയിൽ ഇരുന്നുകൊണ്ട് അമ്മയോട് സംസാരിച്ച് എല്ലാ കാര്യങ്ങളും വേണ്ടവിധത്തിൽ ചെയ്തുകൊടുക്കുകയാണ് ഉദ്യോഗസ്ഥൻ ചെയ്തത്. ഇതുപോലെ ആയിരിക്കണം എല്ലാ ഉദ്യോഗസ്ഥന്മാരും. തങ്ങൾക്ക് മുൻപിൽ ആവശ്യങ്ങളായി വരുന്നവരെ കൈയൊഴിയുകയല്ല ചേർത്ത് പിടിച്ച് അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുകയാണ് വേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *