മുതിർന്നവർ നോക്കിനിൽക്കെ കുട്ടികളുടെ പ്രവർത്തി ആശംസകൾ അറിയിക്കുന്നു. കുട്ടികൾ ചെയ്തത് കണ്ടോ.

ഈ കുട്ടികളുടെ പ്രവർത്തി കണ്ടാൽ എത്ര അഭിനന്ദിച്ചാലും നമുക്ക് മതിയാകില്ല ഇതുപോലെ സോഷ്യൽ മീഡിയയിൽ എത്ര കണ്ടാലും എത്ര ആശംസിച്ചാലും മതിയാകാത്ത നിരവധി വീഡിയോകൾ ഉണ്ടാകാറുണ്ട് എന്നാൽ ഈ വീഡിയോയിൽ മുതിർന്നവർക്ക് എല്ലാം തന്നെ ഈ കുരുന്ന് ഒരു മാതൃക ആവുകയാണ്. രണ്ടു കുട്ടികളുടെ മാതൃകാപരമായിട്ടുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എല്ലാം വൈറൽ ആവുകയാണ്.

   

ഇത് കണ്ടാൽ ആരും അഭിനന്ദിച്ചു പോകും ആ കുഞ്ഞുമക്കളുടെ പ്രവർത്തിക്കു മുൻപിൽ. റോഡിൽ എന്തോ അറ്റകുറ്റ പണികൾക്ക് വേണ്ടി എടുത്ത കുഴിയിൽ മഴവെള്ളം കൊണ്ട് മൂടപ്പെടുകയും വലിയ അപകട സാധ്യത ഏതൊരാൾക്കും തോന്നിപ്പോകുന്ന അവസ്ഥയിലായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഈ അപകടസാധ്യത മനസ്സിലാക്കി അവസരോചിതമായി ഇടപെടുന്ന ഒരു കുഞ്ഞേച്ചിയുടെയും കുഞ്ഞനുജന്റെയും വീഡിയോ ആണ് ഇത്.

മഴവെള്ളം നിറഞ്ഞു കിടക്കുന്ന ആ കുഴിയിൽ ചിലപ്പോൾ ആരും ശ്രദ്ധിക്കാതെ ഏതെങ്കിലും ആളുകൾക്ക് എന്തെങ്കിലും അപകടങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ് അവൾ അത് മറച്ചുവെക്കുന്നതിന് വേണ്ടി അവിടെ അടുത്ത് തന്നെ കിടന്നിരുന്ന ഒരു പഴയ ഗേറ്റ് എടുത്തുകൊണ്ടു വരികയും പ്രയാസപ്പെട്ട് ആ കുഴിയുടെ മുകളിലായി അത് വയ്ക്കുകയും ചെയ്യുന്നു. അതിനുശേഷം ആ ഗേറ്റിന്റെ വലിയ ഹോളുള്ള ഭാഗത്ത് വേണ്ടി അവൾ മറ്റൊരു പലക അതിനു മുകളിൽ വയ്ക്കുകയാണ്.

ചേച്ചി ചെയ്യുന്ന പ്രവർത്തികൾക്കെല്ലാം അനിയൻ കൂടെ നിന്ന് സഹായം എന്നോണം കുടപിടിച്ചു നൽകുന്നത് നമുക്ക് കാണാം കാരണം അത്രയും മഴയാണ് പെയ്യുന്നത്. ചേച്ചി മറ്റുള്ളവർക്ക് സഹായം ചെയ്യുന്നതുപോലെ ചേച്ചിക്ക് വേണ്ടി അനിയൻ സഹായം ചെയ്യുകയാണ്. സ്വന്തം കാര്യം മാത്രമല്ല സമൂഹത്തിനോടും നമുക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട് എന്ന് നമ്മളെ എല്ലാവരെയും ഓർമിപ്പിക്കുകയാണ് ഈ രണ്ടു കുരുന്നുകൾ.

Leave a Reply

Your email address will not be published. Required fields are marked *