ഇതിലും വലിയ മനോഹരമായ ഒരു പിറന്നാൾ സമ്മാനം ഈ കുഞ്ഞിന് വേണ്ടി അച്ഛനമ്മമാർക്ക് കൊടുക്കാനില്ല. എത്രയോ ഭാഗ്യം ചെന്ന കുഞ്ഞാണത്.

നിങ്ങളെല്ലാവരും പിറന്നാൾ എങ്ങനെയാണ് ആഘോഷിക്കാറുള്ളത്. എല്ലാ മാതാപിതാക്കളും അവരുടെ കുട്ടികളുടെ ആദ്യത്തെ പിറന്നാൾ വലിയ ആഘോഷമായിട്ടാണല്ലോ ഇന്നത്തെ കാലത്ത് നടത്താറുള്ളത് സുഹൃത്തുക്കളെയും വലിയ സന്തോഷത്തിൽ ആയിരിക്കും അന്നത്തെ ദിവസം നമ്മൾ ആഘോഷിക്കാറുള്ളത് അതിനു വേണ്ടി എത്ര പൈസ മുടക്കേണ്ടി വന്നാലും നമ്മൾ അതെല്ലാം ചെയ്യും. എന്നാൽ നമ്മൾ എന്തൊരു ആഘോഷങ്ങൾ ചെയ്യുമ്പോഴും അതിനെ ഒരു നന്മ ഉണ്ടായിരിക്കണം.

   

നമ്മുടെ സന്തോഷത്തിനേക്കാളും കുഞ്ഞിന്റെ സന്തോഷമായിരിക്കണം നമുക്ക് പ്രാധാന്യം കൊടുക്കേണ്ടത്. ഇവിടെ വലിയൊരു പിറന്നാൾ സമ്മാനമായിരുന്നു അച്ഛനും അമ്മയും കുഞ്ഞിന്റെ പിറന്നാള്‍ ദിവസം കൊടുത്തത്. ആരോരുമില്ലാത്ത അച്ഛന്മാരുടെയും അമ്മമാരുടെയും ഇടയിലായിരുന്നു ആ കുഞ്ഞിന്റെ പിറന്നാള്‍ ദിവസം അവര്‍ ആഘോഷിക്കാൻ തീരുമാനിച്ചത്. ആ കുഞ്ഞിനെ സ്നേഹിക്കാനും താലോലിക്കാനും അന്ന് ഒരുപാട് പേരുണ്ടായി.

അതുപോലെ തന്നെ അവർക്കും വീണ്ടും തന്റെ കുഞ്ഞുങ്ങളെ കണ്ട സന്തോഷമായിരുന്നു ആ ഉണ്ണിയെ കാണുമ്പോൾ. അവളെ വാരിയെടുക്കാനും താലോലിക്കാനും മടിയിൽ ഇരുത്തി ഉമ്മ വയ്ക്കാനും ആ മാതാപിതാക്കൾ കാണിക്കുന്ന സന്തോഷം കാണുമ്പോൾ നമ്മുടെ കണ്ണു നിറഞ്ഞു പോകും. മനസ്സിൽ അവർ ആയിരം വട്ടം ആ കുഞ്ഞിനെ അനുഗ്രഹിച്ചിരിക്കും. ജീവിതത്തിൽ നന്മയും ഐശ്വര്യവും ഉണ്ടാകുവാൻ ആ കുഞ്ഞിനെ ഇതിലും വലിയത് ഒന്നും കിട്ടാനില്ല.

എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരുടെ സന്തോഷത്തിനും അവർക്ക് നന്മ വരുന്ന രീതിയിൽ വേണം നമ്മൾ ചെയ്യേണ്ടത്. ഭാവിയിൽ അവർക്ക് ഓർക്കുമ്പോൾ വളരെയധികം സന്തോഷവും അഭിമാനം തോന്നാൻ കഴിയണം. ഈ കുഞ്ഞു വളർന്നു വലുതാകുമ്പോൾ ഉറപ്പായും അവരുടെ മാതാപിതാക്കളെ ഏറെ സ്നേഹിക്കുമെന്ന് കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *