ഞാനും ഒരു മകൻ അല്ലേ അമ്മയെ അമ്മയുടെ ബുദ്ധിമുട്ടുകളൊക്കെ എനിക്കും മനസ്സിലാവില്ലേ. സോഷ്യൽ മീഡിയയിൽ കാണുമ്പോൾ നമ്മൾക്കെല്ലാവർക്കും തന്നെ മനസ്സു നിറയുന്ന ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. വഴിയരികിൽ നിന്നുകൊണ്ട് ചെറിയ ചുള്ളിക്കമ്പുകൾ എല്ലാം മറക്കുകയായിരുന്നു .
ഒരു പ്രായമായ അമ്മ. അവർ സ്വന്തമായി ആ വിറകുകൾ എല്ലാം ഒടിച്ച് അവർക്ക് പറ്റുന്ന രീതിയിൽ ആക്കി കൊണ്ടുപോകാൻ നിൽക്കുകയായിരുന്നു. എന്നാൽ ആ അമ്മയുടെ ആരോഗ്യം വെച്ച് ഇത്രയും വർക്കുകൾ നിസാരമായി കൊടുക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതു മനസ്സിലാക്കി അമ്മയുടെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് അമ്മയെ സഹായിക്കാൻ വന്ന ഒരു പോലീസുകാരനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അമ്മയ്ക്ക് കൊണ്ടുപോകാൻ പാകത്തിന് ചെറിയ കഷ്ണങ്ങളാക്കിയായിരുന്നു ആ പോലീസുകാരൻ വിറകെല്ലാം തന്നെ ടിച്ചു കൊടുത്തത്. തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ചു കൊണ്ടായിരുന്നു ആ പോലീസുകാരൻ അമ്മയെ സഹായിക്കാൻ എത്തിയത് ഇത്രയും നല്ല മനസ്സുള്ള ആ പോലീസിനെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നൽകിയത്.
നമ്മളോട് ആരും തന്നെ സഹായം ചോദിച്ചില്ല എങ്കിലും നമുക്ക് കഴിയുന്ന രീതിയിൽ മറ്റുള്ളവർ കഷ്ടപ്പെടുന്നത് കാണുമ്പോൾ അവരെ സഹായിക്കാൻ തോന്നുന്നത് മനസ്സിൽ മനുഷ്യത്വം ഉള്ളവർക്ക് മാത്രമാണ്. പോലീസുകാരെ നമുക്കെല്ലാവർക്കും തന്നെ ഒരു വലിയ മാതൃകയാണ് ഇനിയെങ്കിലും കഷ്ടപ്പെടുന്നവരെ കാണുമ്പോൾ സഹായിക്കാൻ നമുക്ക് എല്ലാവർക്കും തന്നെ തോന്നട്ടെ.