ഇതുപോലെ ഒരു സംഭവം ആദ്യമായിട്ടായിരിക്കും പുള്ളിപ്പുലിയും പശുവും തമ്മിലുള്ള അഗാധമായ സ്നേഹത്തിന്റെ കഥ. പുള്ളിപ്പുലിയെ സ്വന്തം കുഞ്ഞിനെ പോലെ താലോലിക്കുകയാണ് ഇവിടെ പശു. ഈ ചിത്രങ്ങളുടെ ഒപ്പം ഉള്ള കുറിപ്പ് ഏവരെയും ആശ്ചര്യത്തിൽ ആക്കുകയാണ്. ഒരു വ്യക്തി അയൽ നാട്ടിൽ നിന്നും പശുവിനെ വാങ്ങി രാത്രിയിൽ നായ്ക്കൾ സ്ഥിരമായി കുരയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടമ വീട്ടിൽ സിസിടിവി സ്ഥാപിച്ചു.
ഒരു പുള്ളി പോലീസ് സ്ഥിരമായി അവിടെ സന്ദർശിക്കുന്നതും അതുപോലെ പശുവിന്റെ അടുത്ത് ഇരിക്കുന്നത് കണ്ട് അയാള് വളരെയധികം ഭയപ്പെട്ടുപോയി പുള്ളിപ്പുലിക്ക് 20 ദിവസംപ്രായമായപ്പോൾ അമ്മ കൊല്ലപ്പെട്ടു എന്ന് പശുവിന്റെയും മുൻപത്തെ ഉടമ അയാളോട് പറഞ്ഞു.
പശു അവനു പാല് നൽകി അവനെ വളർത്തി വളർന്നു കഴിഞ്ഞപ്പോൾ പുള്ളി പുലിയെ കാട്ടിൽ ഉപേക്ഷിച്ചു. പൂർണ്ണവളർച്ചയെത്തിയത് മുതൽ എല്ലാ രാത്രിയിലും പുലി തന്നെ അമ്മയെ കാണുവാൻ വേണ്ടി വരുമായിരുന്നു. ഇതായിരുന്നു ചിത്രത്തിന്റെ കൂടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ വാർത്ത.
പക്ഷേ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള കഥകളാണ് പരന്നു വന്നിരുന്നത്. വന്യമൃഗങ്ങളുടെ സ്വഭാവത്തിൽ പലപ്പോഴും മാറ്റങ്ങൾ ഉണ്ടായേക്കാം പ്രകൃതി അങ്ങനെയാണ് വലിയ അത്ഭുതങ്ങൾ ആയിരിക്കും നമ്മുടെ മുൻപിൽ കാണിച്ചുതരുന്നത്.