മലയാളി ആയതിൽ ഓരോരുത്തരും അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ. കയ്യടിച്ചു പോകും ഈ പ്രവർത്തിക്കു മുൻപ്.

ഇതാണ് ദൈവത്തിന്റെ സ്വന്തം നാട് ഇത് കേരളമാണ് ഞങ്ങൾ മലയാളികൾ ഇങ്ങനെയാണ്. ഇവിടെ ജാതിയില്ല മതമില്ല വർഗീയതയ്ക്ക് സ്ഥാനവുമില്ല ഒരാൾക്ക് നല്ലത് ചെയ്യാൻ ഒരു പ്രചരണത്തിന്റെയും ആവശ്യമില്ല. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോ ആണിത് ഉത്സവത്തിരക്കിന്റെ ഇടയിൽ എത്തിയ ആംബുലൻസിന് വേണ്ടി ഒരു നാട് മുഴുവൻ വഴിയൊരുക്കുകയാണ്. അത്യാസന്ന ആയിട്ടുള്ള രോഗികളെയും കൊണ്ടാകും ആംബുലൻസുകാർ പറക്കുക.

   

ജീവൻ കയ്യിൽ പിടിച്ചുള്ള ഈ ഓട്ടത്തിന്റെ ഇടയിൽ പലപ്പോഴും വഴികളിൽ പല തടസ്സങ്ങളും ഉണ്ടായിരിക്കും. ചുരുങ്ങിയ സമയത്തിന്റെ ഉള്ളിൽ രോഗിയെ എത്തിക്കേണ്ട അവസ്ഥയാണ് എങ്കിൽ പോലീസിന്റെയും ജനത്തിന്റെയും സോഷ്യൽ മീഡിയയുടെയും സഹായം തേടാറുണ്ട് എപ്പോഴും രോഗിയെയും കൊണ്ട് ആംബുലൻസ് എത്തുമ്പോൾ വഴിമാറി കൊടുക്കേണ്ടത് നിയമവ്യവസ്ഥയിൽ ഉള്ളതുമാണ്.

അത്തരത്തിൽ വീഡിയോ ആണ് സോഷ്യൽ മീഡിയ ശ്രദ്ധേയമാകുന്നത് ആംബുലൻസിന് വേണ്ടി ഒരു നാട് മുഴുവൻ വഴിയൊരുക്കിയ കാഴ്ചയാണ് മാതൃകയാകുന്നത്. ഉത്സവം നടക്കുന്നതിന്റെ ഇടയിലേക്കാണ് ആംബുലൻസ് വന്നത്. കെട്ടുകാഴ്ചകൾ വലിയ തിരക്കിന്റെ അകമ്പടിയോടെ മുന്നോട്ട് പോകുമ്പോൾ ആളുകൾ വഴിയിൽ ഉണ്ടായിരുന്ന തടസ്സമെല്ലാം മാറ്റി കൊടുക്കുകയാണ് .

കെട്ടുകാഴ്ചകൾക്ക് ഇടയിലൂടെ സുഗമമായി പോകാനുള്ള വഴി എല്ലാവരും ചേർന്ന് ഒരുക്കി കൊടുത്തു. രാംബുലൻസിന്റെ ഉള്ളിൽ നിന്നും പകർത്തിയ വീഡിയോ ആണ് വൈറലായത്. മലയാളി ആയതുകൊണ്ട് തന്നെ അഭിമാനം കൊണ്ട് നിമിഷങ്ങളാണ്. ഈ രണ്ടു സംഭവങ്ങളും മറ്റുള്ളവരെ സഹായിക്കാനും സംരക്ഷിക്കുന്നതും നമ്മുടെ കടമയാണ് എന്ന് പലതവണ നമ്മൾ തെളിയിച്ചിട്ടുണ്ട്. കാരണം ഇത് കേരളമാണ് നമ്മൾ മലയാളികളും.

Leave a Reply

Your email address will not be published. Required fields are marked *