ഓരോ മക്കളും അമ്മമാരും തമ്മിലുള്ള ആത്മബന്ധം നമ്മൾ ഭൂമിയിലേക്ക് പിറന്നു വീഴുന്നതിനു മുൻപേ ആരംഭിക്കുന്നതാണ്. അമ്മയുടെ ഗർഭപാത്രത്തിൽ നമ്മുടെ ഹൃദയമിടിപ്പ് തുടങ്ങുമ്പോൾ തന്നെ അമ്മയും നമ്മളും തമ്മിലുള്ള ആത്മബന്ധം ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ മുഖം പോലും കാണാതെ തന്നെ അമ്മ നമ്മളോട് സംസാരിക്കുകയും നമ്മൾ അമ്മയോട് സംസാരിക്കുകയും ചെയ്യും അത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എങ്കിലും അമ്മയും നമ്മൾ മക്കളും തമ്മിലുള്ള ഒരു ആത്മബന്ധമാണ്,
അത് അതുകൊണ്ട് മാത്രമാണ് തന്റെ മക്കൾക്ക് ചെറുപ്പത്തിൽആരെ തിരിച്ചറിഞ്ഞില്ല എങ്കിലും സ്വന്തം അമ്മയെ അവർ തിരിച്ചറിയും. കുട്ടികളുടെ ഓരോ വളർച്ചയും അമ്മമാർ വളരെ ശ്രദ്ധയോടെ ആയിരിക്കണം നോക്കിക്കാണുന്നത് അവർ എവിടേക്ക് പോയാലും അമ്മമാരുടെ ഒരു കണ്ണ് അവരുടെ മേൽ ഉണ്ടാവുക തന്നെ ചെയ്യും അമ്മമാർ ഏത് ജോലികളിൽ ഏർപ്പെട്ടാലും തന്റെ കുഞ്ഞുങ്ങൾ എന്തു ചെയ്യുന്നു എന്ന് അവർക്ക് കൃത്യമായി തന്നെ മനസ്സിലാക്കിയിരിക്കും.
ഇവിടെ ഇതാ തന്റെ കുഞ്ഞിന് അപകടം പറ്റാൻ പോകുന്നു എന്ന് മുൻകൂട്ടി മനസ്സിലാക്കിയ അമ്മ കൃത്യമായ ഇടപെടൽ നടത്തിയ തന്റെ മകനെ രക്ഷിച്ചിരിക്കുകയാണ് ഒരു ബിൽഡിങ്ങിൽ എന്തോ ആവശ്യത്തിനായി വന്ന അമ്മയും മകനും അവിടെ നിൽക്കുന്നത് നമുക്ക് കാണാനായി സാധിക്കും അമ്മ ഫോണിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുന്നു കുട്ടി അവിടെ നടക്കുന്നു കുട്ടി നടക്കുമ്പോൾ എല്ലാം തന്നെ അമ്മ കുഞ്ഞിനെ ശ്രദ്ധിക്കുന്നുണ്ട് എന്നാൽ പെട്ടെന്ന് ആയിരുന്നു.
അത് സംഭവിച്ചത് കുഞ്ഞ് ബാൽക്കണിയിലെ വിടവിലൂടെ നേരെ താഴേക്ക് വീഴാൻ പോവുകയായിരുന്നു. എന്നാൽ അത് മറ്റുള്ളവർ കാണുന്നതിനു മുൻപ് തന്നെ അമ്മ അത് കണ്ടിരുന്നു ഉടനെ കുഞ്ഞിന്റെ കാലിൽ പിടിക്കുകയും കുഞ്ഞിനെ സാഹസികമായ രക്ഷിക്കുകയാണ് വീഡിയോ കണ്ടാൽ എല്ലാവരും തന്നെ അത്ഭുതത്തോടെയാണ് നോക്കുന്നത് എങ്ങനെയാണ് അമ്മയ്ക്ക് കൃത്യസമയത്ത് അതുപോലെ ചെയ്യാൻ കഴിഞ്ഞത് എന്ന് അമ്മമാർ അങ്ങനെയാണ് നമുക്ക് ചിന്തിക്കാൻ പോലും പ്രയാസം തോന്നുന്ന പല ഘട്ടങ്ങളിലും ഒരു സൂപ്പർ പവർ ഉള്ള സ്ത്രീയായി അമ്മ മാറാറുണ്ട്..