മനുഷ്യനെക്കാൾ നന്ദിയുള്ള മൃഗമാണ് നായ എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല അതിനുവേണ്ടി ഒരുപാട് തെളിവുകളെല്ലാം നമ്മുടെ മുന്നിൽ തന്നെയുണ്ട് കൂടുതലാളുകളും വീട്ടിൽ വളർത്തുന്നത് നായ്ക്കളെ തന്നെയായിരിക്കും കാരണം അവർ നമ്മളോട് കാണിക്കുന്ന സ്നേഹം അത്രയും അധികമാണ്. അതുപോലെതന്നെ മനുഷ്യരുമായി പെട്ടെന്ന് ഇണങ്ങുന്ന ഒരു ജീവിയും ആയിരിക്കും നായകൾ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് നായ്ക്കളെ നമ്മൾ കാണുന്നത്.
ഇവിടെ ഒരു നായയുടെകഥ വൈറലായി കൊണ്ടിരിക്കുകയാണ് എല്ലാ ദിവസവും അയാൾ വരുന്നത് വരെ നായ ഉറങ്ങാതെ കാത്തിരിക്കും. അയാൾ വന്നാലും കൂടെ തന്നെ ഇരിക്കും. എല്ലാദിവസവും ഇതുതന്നെ ആവർത്തിക്കപ്പെട്ടപ്പോൾ അയാൾക്ക് സംശയം തോന്നി. അയാൾ ആ നായയെയും ഒരു റെസ്ക്യൂ ഹോമിൽ നിന്നും എടുത്തു വളർത്തിയതാണ്.
എല്ലാദിവസവും നായ അയാളെ കാത്തിരിക്കുമ്പോൾ നായയുടെ മുഖം വളരെ സങ്കടത്തോടെയും അതുപോലെ തന്നെ കാത്തിരിപ്പിന്റെയും ഒരു മുഖം ആയിരിക്കും ഇതിന്റെ കാരണം എന്താണെന്ന് അറിയാൻ അയാൾക്ക് താല്പര്യമായിരുന്നു അതുകൊണ്ടുതന്നെ നായയെ എടുത്ത സ്ഥലത്ത് നിന്നും പോയി അന്വേഷിച്ചു അപ്പോഴാണ് മനസ്സിലാക്കിയത് ആ നായക്കുട്ടിയെ ആദ്യം വളർത്തിയ വ്യക്തി നായ ഉറങ്ങിക്കിടന്ന സമയത്ത് ആയിരുന്നു ഇതുപോലെ ഒരു റെസ്ക്യൂ ഹോമിൽ അതിനെ ഉപേക്ഷിച്ചത് .
അതുകൊണ്ട് തന്നെ തന്റെ പുതിയ യജമാനൻ തന്നെ ഉറങ്ങിക്കഴിയുമ്പോൾ ഉപേക്ഷിക്കുമോ എന്ന ഭയമായിരുന്നു ആ നായിക്ക്. ആ ഭയം കൊണ്ടായിരുന്നു അത് ഉറങ്ങാതെ തന്നെ യജമാനനെ എല്ലാദിവസവും കാത്തിരുന്നത് ഇതറിഞ്ഞപ്പോൾ അയാൾക്ക് ഉണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു തന്റെ നായ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് അയാൾ മനസ്സിലാക്കി മാത്രമല്ല ആ സ്നേഹം നഷ്ടപ്പെടുമോ എന്നുള്ള ഭയം കൂടിയായിരുന്നു ഇതറിഞ്ഞതോടെ നായ കുട്ടിയോട് അയാൾക്ക് കൂടുതൽ സ്നേഹമാണ് തോന്നിയത്.