ഒന്നിനും കൊള്ളാത്തവൻ ഭർത്താവിനെ തള്ളി മാറ്റി വസ്ത്രങ്ങൾ നേരെയാക്കി അവൾ കട്ടിലിന്റെ മറുവശത്തേക്ക് ആ വാക്കുകൾ കൂരമ്പ് കൊള്ളുന്നത് പോലെയായിരുന്നു നെഞ്ചിലേക്ക് ഏറ്റുവാങ്ങിയത്. പക്ഷേ അപകർഷതാബോധം കൊണ്ട് അയാൾ പിടഞ്ഞു. എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ കൂടെ ജീവിക്കാൻ തനിക്ക് സാധിക്കുന്നില്ല കൂടുതൽ അവളോട് അടുക്കുമ്പോൾ തന്റെ സബീനയെ ആണ് ഓർമ്മ വരുന്നത്. വിവാഹത്തിനുശേഷം എത്ര സന്തോഷത്തോടെയായിരുന്നു ഞങ്ങൾ ജീവിച്ചു പോകുന്നത് മറ്റുള്ള ഒരു പെൺകുട്ടി എന്നെ നോക്കുന്നത് പോലും അവൾക്ക് ദേഷ്യം ആയിരുന്നു എപ്പോഴും അവൾ പറയും ഞാൻ മരിച്ചാൽ നിങ്ങൾ വേറെ ആരെയും കല്യാണം കഴിക്കരുത്.
എന്ന് ഞങ്ങൾക്ക് രണ്ട് മക്കളുണ്ടായതിനു ശേഷം സ്നേഹം പങ്കുവെക്കപ്പെട്ടപ്പോഴും അവൾ ചെറിയ പരിഭവങ്ങൾ എപ്പോഴും പറയുമായിരുന്നു എങ്കിലും മനസ്സിന്റെ ഉള്ളിൽ അവൾക്ക് എപ്പോഴും എന്നോട് വളരെ സ്നേഹമാണ് അതിനിടയിൽ ആയിരുന്നു ജീവിതം തകർത്തുകൊണ്ട് ക്യാൻസർ കടന്നുവന്നത്. ഇതാണ് ജീവിക്കില്ല എന്ന് മനസ്സിലാക്കിയപ്പോൾ കുഞ്ഞുങ്ങളുടെ ജീവിതം എത്രയും പെട്ടന്ന് സേഫ് ആക്കണമെന്ന് മാത്രമാണ് അവൾ ആഗ്രഹിച്ചത്. അതിനുവേണ്ടി അനിയത്തിയെ തന്റെ ഭർത്താവിനെ കൊണ്ട് അവൾ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു.
അവൾ ജീവിച്ചിരിക്കുമ്പോൾ തന്നെ കൈ പിടിച്ചേൽപ്പിച്ചു എനിക്ക് തന്നെ അംഗീകരിക്കാൻ സാധിച്ചില്ല അവളുടെ മരണശേഷം ഒരു വർഷം കഴിഞ്ഞ് ചെറിയ ചടങ്ങോട് അവളുടെ അനിയത്തിയെ വിവാഹം കഴിച്ചു ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചകൾ കഴിഞ്ഞിരിക്കുന്നു എല്ലാ കാര്യങ്ങളിലും അവൾ സബീനയെ പോലെ തന്നെ കൃത്യമായി ചെയ്യുന്നു പക്ഷേ എനിക്ക് അവളുടെ ഓർമ്മകളാണ് എപ്പോഴും. ഞാൻ കാരണം ആ കുട്ടിയുടെ ജീവിതം പാഴാക്കാൻ പാടില്ല. വിവാഹം കഴിച്ചു .
എന്ന് കരുതി നിന്റെ ജീവിതം പാഴാക്കാൻ ഞാൻ സമ്മതിക്കില്ല എനിക്ക് നിന്നെ ചേച്ചിയുടെ ചിന്തകളാണ് എപ്പോഴും. വിവാഹം കഴിച്ചു എന്ന് കരുതി ജീവിതം നശിപ്പിക്കരുത് ഞാൻ തന്നെ എല്ലാവരോടും സംസാരിക്കുന്ന ഒരു വ്യക്തിയെ കൊണ്ട് നിന്റെ വിവാഹം നടപ്പിക്കാം. എന്നോട് ക്ഷമിക്കണം ഇക്ക എല്ലാ തെറ്റും എന്റെ ഭാഗത്തു മാത്രമാണ്. ഇക്കയുടെ മാനസികാവസ്ഥ ഞാൻ മനസ്സിലാക്കേണ്ടതായിരുന്നു എത്രനാൾ കഴിഞ്ഞാലും കുഴപ്പമില്ല എനിക്ക് ഇക്കയുടെ കൂടെ മാത്രം ജീവിച്ചാൽ മതി അതിനു വേണ്ടി എത്രനാൾ കാത്തിരിക്കേണ്ടി വന്നാലും അതിന് ഞാൻ തയ്യാറാണ് എന്നെ ഉപേക്ഷിക്കരുത് അവൾ അതും പറഞ്ഞു അവന്റെ കാൽക്കൽ വീണു കരഞ്ഞു.