മകളുടെ പ്രസവത്തിന് അമ്മ കാശ് ചോദിക്ക് നീ എന്തൊക്കെയാ ഈ പറയുന്നേ. ഫോണിൽ കൂട്ടുകാരി പറഞ്ഞതെല്ലാം കേട്ട് അഞ്ജലിക്ക് സങ്കടമായി. എന്റെ അവസ്ഥ അതാണ് എന്റെ കയ്യിൽ ഉണ്ടെങ്കിൽ രൂപ എനിക്ക് തായോ പരിസരത്തിനു ശേഷം ഞാൻ തിരികെ തരാം. ഇല്ലെങ്കിൽ എന്നെ വീട്ടിലേക്ക് കൊണ്ടുപോകില്ല അങ്ങനെ വന്നാൽ കണ്ണേട്ടനെ അത് നാണക്കേടാകും നീ വിഷമിക്കേണ്ട ഞാൻ നിനക്ക് തരാം. അവൾ പറഞ്ഞത് പോലെ അതൊരു അമ്മ തന്നെയാണോ ജനിച്ച കാലം മുതലേ തുടങ്ങിയതാണ് ഈ അവഗണന കറുത്തതായതുകൊണ്ട് തന്നെ അവർക്കാർക്കും എന്നെ ഇഷ്ടമല്ലായിരുന്നു .
മക്കളെ നിറം കൊണ്ടാണോ സ്നേഹിക്കുന്നത് പലപ്പോഴും എനിക്ക് ശേഷം ജനിച്ച വെളുത്ത അനിയനെയും അനിയത്തിയേയും അച്ഛനും അമ്മയും ഒരുപാട് സ്നേഹിക്കുമ്പോൾ തോന്നും ഞാൻ ഇവരുടെ മകൾ തന്നെയല്ലേ എന്ന് പലപ്പോഴും എന്നെ വലിയ കൈകൊണ്ട് അച്ഛൻ അവരെ ചേർത്തു പിടിക്കുമ്പോഴും എന്നെ പട്ടിണികിട്ട് അവർക്ക് വാരി കൊടുക്കുന്ന അമ്മയെ കാണുമ്പോഴും ഹൃദയം നുറുങ്ങുന്ന വേദന ഞാൻ ചെറുപ്പത്തിൽ അനുഭവിച്ചിട്ടുണ്ട്. ഞാൻ പ്രായമായെന്ന് പോലും എന്റെ അമ്മ അറിഞ്ഞിട്ടില്ല .
സ്കൂളിലെ ടീച്ചർ ആയിരുന്നു അതിനെപ്പറ്റി എനിക്ക് പറഞ്ഞുതന്നത് അപ്പോഴും ഒരു അമ്മയുടെ അകൽച്ച ഞാൻ വളരെയധികം അനുഭവിച്ചിട്ടുണ്ട്. അപ്പോഴാണ് കണ്ണേട്ടന്റെ ആലോചന വന്നത് വീട്ടുകാർക്ക് എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് അവർക്ക് കള്ളുകുടിയനായ മകനെ നോക്കാൻ ഒരു പെണ്ണ് വേണം എന്നു മാത്രമായിരുന്നു. ഇപ്പോൾ പ്രസവത്തിന് വീട്ടിലേക്ക് വന്നപ്പോൾ എന്റെ അടുത്ത് ആരുമില്ല അമ്മയുമില്ല എന്റെ ഭർത്താവുമില്ല കുറെ വിളിച്ചെങ്കിലും ആരും കൂടെ വന്നില്ല.
അമ്മ പൈസ കൊടുത്ത് ഒരാളെ എന്റെ കൂടെ നിർത്തി. ഡിസ്ചാർജ് ചെയ്യുന്ന ദിവസം ഞാൻ കണ്ണേട്ടനെ വിളിച്ചു കുറേ തവണ നേരിൽ കാണണമെന്ന് പറഞ്ഞപ്പോൾ ആരും ഫോൺ എടുത്തില്ല ഒടുവിൽ ഞാൻ പറഞ്ഞു. നിങ്ങൾ എന്നെ ഇവിടെ നിന്നും കൊണ്ടുപോകണം. ഇപ്പോഴുള്ളത് പോലെയല്ലഗർഭിണിയായിരുന്ന സമയത്ത് നിങ്ങൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്തിട്ടില്ല പല സമയങ്ങളിലും ഞാൻ പട്ടിണി പോലും കിടന്നിട്ടുണ്ട് പക്ഷേ ഇനി എനിക്ക്സന്തോഷത്തോടെ ജീവിക്കണം നിങ്ങളെ വിവാഹം കഴിച്ചപ്പോൾ അതുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.
അത് മാത്രമല്ല നമ്മുടെ കുഞ്ഞിന്റെ തലയിൽ തൊട്ട് സത്യം ചെയ്യണം ഇനി കള്ളുകുടിക്കില്ല എന്ന് നിങ്ങൾ എന്നെ വിടുന്ന കൊണ്ടുപോയില്ലെങ്കിൽ പിന്നെ എന്നെ അന്വേഷിക്കാൻ നിങ്ങൾ വരണ്ട. ജീവിതത്തിൽ ആദ്യമായി അഞ്ജലി പറഞ്ഞ തീരുമാനം. വർഷങ്ങൾ എത്രയായിട്ടും കണ്ണേട്ടൻആ വാക്ക് ഇതുവരെയും തെറ്റിച്ചില്ല. പെട്ടെന്നാണ് ഓർമ്മകളിൽ നിന്നും ഉണർന്നത് പ്ലസ്ടുവിന് പഠിക്കുന്ന മകൾ എന്നെ തട്ടി വിളിച്ചു ചോദിച്ചു അമ്മേ അച്ഛനെ തീരെ വയ്യ അല്ലേ മാസങ്ങൾക്ക് മുൻപായിരുന്നു അമ്മ വിളിച്ചത് അനിയത്തി വീട്ടിലേക്ക് കയറണ്ട എന്ന് പറഞ്ഞു അനിയൻ കട്ടിലൂടെ വീട്ടിൽ നിന്നും ഇറക്കി വിട്ടു.
ഞാനായിരുന്നു കണ്ണേട്ടനോട് ചോദിച്ചത് അവരെ നമ്മുടെ കൂടെ കൊണ്ടുവരട്ടെ എന്ന് കണ്ണേട്ടൻ അതിനെതിരെ അല്ലായിരുന്നു. ഇപ്പോൾ എന്റെ വീട്ടിലുണ്ട് അച്ഛനും അമ്മയും. എപ്പോൾ വേണമെങ്കിലും മരണത്തിലേക്ക് പോകാം എന്നുള്ള സ്ഥിതിയിലാണ് അച്ഛൻ അവസാനമായി അച്ഛൻ ചോദിച്ച കുറച്ച് വെള്ളം എന്റെ കൈകൊണ്ട് അച്ഛൻ ഈ ലോകത്ത് നിന്നും വിട പറഞ്ഞു കർമ്മങ്ങൾ ചെയ്യുവാൻ അനിയൻ വന്നു എന്നാൽ അതിന് ഞാൻ സമ്മതിച്ചില്ല പെൺകുട്ടികൾ കർമ്മങ്ങൾ ചെയ്യും ശാന്തിവന്ന് ചോദിച്ചപ്പോൾ എന്റെ അച്ഛനെ ഞാൻ തന്നെ കർമ്മങ്ങൾ ചെയ്യുമെന്ന് എന്റെ തീരുമാനത്തിന് മുന്നിൽ അവരൊന്നും പറഞ്ഞില്ല. ഞാൻ തന്നെയല്ലേ അത് ചെയ്യേണ്ടത്.