നമുക്കെല്ലാം തന്നെ പ്രിയപ്പെട്ട വളർത്തു മൃഗങ്ങളിൽ ഒന്നാണ് പൂച്ച. അവർക്ക് എന്തെങ്കിലും അസുഖമോ മറ്റോ വന്നാൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ അവയെ തെരുവിൽ ഉപേക്ഷിക്കാനും ചിലർ മടിക്കാറില്ല അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട ഒരു പൂച്ചക്കുട്ടിയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് അവന് ചെറിയ പ്രായത്തിൽ തന്നെ അസുഖം ആയതുകൊണ്ട് തെരുവിലേക്ക് ഉപേക്ഷിക്കപ്പെട്ടു. അതുകൊണ്ടുതന്നെ എല്ലാവരും അവനെ കാണുമ്പോൾ തിരിഞ്ഞു നടക്കാനും അടുത്തേക്ക് വരുമ്പോഴേക്കും അവനെ ആട്ടി പായിക്കാനും തുടങ്ങി.
ഒരു മനുഷ്യന്റെ കാൽ ചുവട്ടിൽ തളർന്നുകിടക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു എന്നാൽ അതിനു പിന്നിലുള്ള കഥയെപ്പറ്റി ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. അല്ലെങ്കിൽ നടക്കുന്ന പൂച്ചക്കുട്ടിയാകട്ടെ എല്ലാവരുടെ അടുത്തേക്കും ചെന്ന ഭക്ഷണത്തിനു വേണ്ടി യാചിച്ചു കുട്ടികളെ കാണുമ്പോൾ അവൻ ഓടി പക്ഷേ അലഞ്ഞു നടക്കുന്ന തെരുവ് പൂച്ച എന്ന നിലയിൽ ആരും അടുപ്പിച്ചില്ല കുറച്ച് ആഹാരം പ്രതീക്ഷിച്ചു പോകുന്ന അവരെ ലഭിച്ചതെല്ലാം ക്രൂരമായി ഉള്ള പ്രതികരണങ്ങൾ ആയിരുന്നു.
ഒരാൾ അവന്റെ കണ്ണിൽ കുത്തുകയും ഒരാൾ അവന്റെ വാലിൽ വണ്ടി കയറ്റുകയും ചെയ്തു വിശപ്പ് കൊണ്ട് അടുത്തേക്ക് ചെല്ലുമ്പോൾ അതിനെ തൊടരുത് എന്ന് പറഞ്ഞ് കയ്യിലുള്ള ഭക്ഷണപതി കൊടുക്കാതെ ഇരിക്കും. ഒടുവിൽ അവൻ എന്നത് ഒരാളുടെ കാലിന്റെ ചുവട്ടിൽ ആയിരുന്നു അയാൾ ആയിരുന്നു നെൽസൺ എന്നാ മനുഷ്യസ്നേഹി. അയാൾ സ്നേഹത്തോടെ പൂച്ച കുട്ടിയെ കിടക്കാൻ ശ്രമിച്ചപ്പോൾ അടുത്തുനിന്നവരെല്ലാം തന്നെ വേണ്ട എന്ന് പറഞ്ഞു പക്ഷേ അതൊന്നും നോക്കാതെ അയാൾ പൂച്ചക്കുട്ടിയെ എടുത്തു .
അവന് വേണ്ട ചികിത്സ നൽകുകയും കഴിക്കാൻ ആഹാരം നൽകുകയും ചെയ്തു കുറച്ചുനാളുകൾ കഴിഞ്ഞപ്പോഴേക്കും അവൻ ആരാലും കണ്ടാൽ ഒന്ന് എടുക്കാനും ഒന്ന് കൊഞ്ചിക്കാനും ആഗ്രഹിക്കുന്ന ഒരു പൂച്ചക്കുട്ടിയായി മാറി അവനെയും കൊണ്ട് തെളിവിലേക്ക് നടക്കാൻ ഇറങ്ങുമ്പോൾ ചുറ്റും എല്ലാവരും തന്നെ പൂച്ചക്കുട്ടിയെ കാണാനും എടുക്കാനും ഓടിക്കൂടി പക്ഷേ അവനപ്പോഴും തന്നെ രക്ഷിച്ച നെൽസൺ അടുത്തുനിൽക്കാൻ മാത്രമാണ് ആഗ്രഹിച്ചത് ആരെയും പൂച്ചക്കുട്ടിയും തൊടാൻ പോലും അനുവദിച്ചില്ല. കാരണം അവരെല്ലാം ഒരിക്കൽ അവനെ ആട്ടിപ്പായിച്ചവരായിരുന്നു.