നെറ്റിയിൽ വേട്ടക്കാരന്റെ വെടി കൊണ്ട ശേഷം ഒരു സഹായത്തിനു വേണ്ടി ആന ചെയ്തത് കണ്ടോ.

ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് എന്നതിനുള്ള ഒരുപാട് തെളിവുകൾ ഉണ്ട്. നമ്മുടെ നാട്ടിൽ ആനകളെ സ്നേഹിക്കുന്നവർ ഒരുപാട് പേരാണ് ആനകൾ പാപ്പാന്മാർ പറയുന്നത് കേട്ട് അനുസരണയുള്ള കുട്ടികളായി നിൽക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. നമ്മളെക്കാളും ഒരുപാട് ശരീര വണ്ണം ഉള്ളവരാണ് അവരെങ്കിലും നമ്മളെ വളരെ സ്നേഹത്തോടെ തന്നെ നോക്കുന്ന ആനകളെ നമ്മൾ പലപ്പോഴും കാണാറുള്ളത് ഉണ്ട്.

   

അതല്ലാതെ ഉപദ്രവിക്കുന്ന ആനകളെയും നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട് സാധാരണ കാട്ടാനകളെയെല്ലാം തന്നെ നമ്മൾ ഭയക്കാർ ഉണ്ട് കാരണം അവർ എങ്ങനെ പ്രതികരിക്കുമെന്ന് ഇപ്പോൾ എന്ത് ചെയ്യുമെന്ന് നമുക്ക് അറിയില്ല കാട്ടാനകൾ കാരണം ഒരുപാട് ആളുകളുടെ ജീവനുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ ഇതുപോലെ ആളുകളെ കാണുമ്പോൾ നാം ഒന്ന് ഭയപ്പെടും.

പക്ഷേ ഇവിടെ ഒരു ആന വന്നിരിക്കുന്നത് ഒരു സഹായം അഭ്യർത്ഥിച്ചു കൊണ്ടായിരുന്നു. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് വനത്തിന് നടുവിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വർക്ക് എതിരെയായി ഒരു ആന വന്നു അത് അവരുടെ വണ്ടിയുടെ അടുത്ത് വന്നു വളരെ ശാന്തനായി നിന്നു അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിച്ചത് അവർ ഉടനെ തന്നെ ഡോക്ടറെ വിളിച്ചു.

ഡോക്ടർ ആനയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തേക്ക് എടുത്തു ആന വേദന കൊണ്ട് പുളയുകയായിരുന്നു എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി അവരുടെ അടുത്ത് വന്ന് സമാധാനത്തോടെ മുറിവ് അവർ കാണാൻ വേണ്ടി നിൽക്കുകയാണ് ചെയ്തത് ബുള്ളറ്റ് പുറത്തെടുത്ത ശേഷം ആന വളരെ ക്ഷീണിതനായിരുന്നു കുറച്ചുനേരം വിശ്രമിച്ച ശേഷം കാട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *