നമ്മുടെ വിദ്യാഭ്യാസ കാലഘട്ടം ആരംഭിക്കുന്നത് മുതൽ തന്നെ കൂടുതൽ സമയവും നമ്മൾ ചെലവഴിക്കുന്നത് സ്കൂളുകളിൽ ആയിരിക്കും ഒരു വർഷം തന്നെ എടുത്താൽ അതിൽ കൂടുതൽ സമയവും അധ്യാപകരുടെയും ശിക്ഷണത്തിലും അവരുടെ സംരക്ഷണകമായിരിക്കും നമ്മുടെ ജീവിതം അതുകൊണ്ടുതന്നെ അധ്യാപകരോടുള്ള നമ്മുടെ ഇടപഴകലും അടുപ്പവും മാതാപിതാക്കളോട് ഉള്ളതിനേക്കാൾ കൂടുതൽ ആയിരിക്കും
മാത്രമല്ല നമ്മളെ ജീവിതത്തിൽ അവർ സ്വാധീനിക്കുന്നത് നമ്മൾ ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും നമ്മുടെ ജീവിതം തന്നെ മാറ്റിമറിയാൻ ഒരു അധ്യാപകന്റെയും ചെറിയൊരു നോട്ടമോ അല്ലെങ്കിൽ ഒരു വാക്കു മതിയായിരിക്കും. അധ്യാപകർ അങ്ങനെയാണ് നമ്മുടെ നല്ലതിനെ ആഗ്രഹിക്കുകയും നമ്മളെ നേർവഴിക്ക് നടത്താൻ അവൾ ശ്രമിക്കുകയും ചെയ്യും അതൊരിക്കലും പാഴാവുകയുമില്ല
ഇവിടെ ഇതാ തന്റെ പ്രിയപ്പെട്ട അധ്യാപികയെ പിരിഞ്ഞു പോകേണ്ടി വരുന്നതിന്റെ സങ്കടം സഹിക്കവയ്യാതെ കരയുന്ന കുഞ്ഞുങ്ങളെ ആണ് കാണുന്നത്. ക്ലാസ് എല്ലാം കഴിഞ്ഞ് ഇപ്പോൾ വെക്കേഷൻ സമയമാണ് തന്റെ ടീച്ചറെ പിരിഞ്ഞു പോകുന്നതിനുള്ള വിഷമം ആ കുഞ്ഞുങ്ങളുടെ കരച്ചിലിലൂടെ നമുക്ക് മനസ്സിലാക്കാം മാത്രമല്ല അവർക്ക് എത്രത്തോളം ഇഷ്ടമാണ് ആ ടീച്ചറെ എന്നും നമുക്ക് മനസ്സിലാക്കാം
കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹത്തിനു മുന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന ടീച്ചറെ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കും ആ ടീച്ചർക്ക് ഇതിൽപരം ജീവിതത്തിൽ ഒരു സന്തോഷം വേറെ കിട്ടാൻ ഉണ്ടാകില്ല അതുപോലെ അവരുടെ ജീവിതത്തിൽ മറക്കാൻ കഴിയാത്ത ഒരു ടീച്ചറും ആയിരിക്കുന്നത്.
ഇതുപോലെ ചെറിയ കുട്ടികൾ പഠിപ്പിക്കുന്ന ക്ലാസുകളിൽ ഉള്ള ടീച്ചർമാരെയും കുട്ടികളെല്ലാം ഒരു അമ്മയുടെ സ്ഥാനത്ത് ആയിരിക്കും കാണുന്നത് അവരെ അതുപോലെ ആയിരിക്കും ടീച്ചർമാർ സ്നേഹിക്കുന്നത് അതുകൊണ്ടായിരിക്കാം ടീച്ചറായി പിരിഞ്ഞു പോകാൻ അവർക്ക് മനസ്സ് വരാത്തതും. ഈ സ്നേഹത്തിന് മുൻപിൽ മറ്റൊന്നും തന്നെ വിലമതിക്കാനാവില്ല.