നിങ്ങൾക്ക് കഴിയുമോ നിങ്ങളുടെ സഹജീവിയെ ഇങ്ങനെ സ്നേഹിക്കാൻ പറയാൻ വാക്കുകൾ ഇല്ല.

ഈ ലോകത്ത് പരസ്പരം നോക്കി ചിരിക്കാൻ കഴിവുള്ളത് മനുഷ്യന്മാർക്ക് മാത്രമാണ് ചിരി എന്ന് പറയുന്നതും വളരെയധികം സന്തോഷം നൽകുന്ന ഒരു അനുഭവമാണ് നമ്മൾ മറ്റുള്ളവരെ നോക്കി ചിരിക്കുമ്പോൾ അവരുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷവും നമ്മുടെ മനസ്സിൽ ഉണ്ടാകുന്ന സന്തോഷവും നമ്മളെ എപ്പോഴും പുതിയ മനുഷ്യന്മാർ ആക്കി തീർക്കുന്നു. നിങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും നിങ്ങൾക്ക് അറിയാത്ത ഒരു വ്യക്തിയെ സഹായിക്കുകയോ അല്ലെങ്കിൽ അവരെ നോക്കി ചിരിക്കുകയോ ചെയ്തിട്ടുണ്ടോ.

   

നമ്മുടെ സമപ്രായത്തിൽ ഉള്ളവരോട് ആയാലും നമുക്ക് താഴെയുള്ളവരോട് ആയാലും വയസ്സിനെ കൂടുതലുള്ളവരോട് ആയാലും നമ്മൾ എപ്പോഴും തന്നെ സഹജീവികളെയും സ്നേഹിച്ചു കൊണ്ടിരിക്കണം. എങ്കിൽ മാത്രമേ നമുക്ക് സമാധാനത്തോടെ കഴിയാൻ സാധിക്കും. നമുക്ക് അവരെ പരിചയമുണ്ടോ ഇല്ലയോ എന്നത് അവിടെ വിഷയമല്ല പക്ഷേ ഒരു നിമിഷം മാത്രം മതിയായിരിക്കും നമ്മൾ കൊണ്ട് അവർക്ക് സന്തോഷം ഉണ്ടാവുക. ഇവിടെ ഇടാം രണ്ട് ആൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ട്രാഫിക്കിൽ ബ്ലോക്ക് വന്നതുകൊണ്ട് കാറുകൾ എല്ലാം തന്നെ നിരന്നു നിൽക്കുകയാണ്

അതിനിടയിലാണ് കാറിൽ നിന്നുള്ള ഒരു കുട്ടി തെരുവിൽ നടക്കുന്ന മറ്റു കുട്ടിയോട് സംസാരിക്കുകയും അവനുമായി ഇടപഴകുകയും ചെയ്യുന്നത്. അവനുവേണ്ടി കാറിൽ ഇരിക്കുന്ന കുട്ടി അവന്റെ കളിപ്പാട്ടം നൽകുന്നത് നമുക്ക് കാണാം ചിലപ്പോൾ അതെല്ലാം അവന്റെ ജീവിതത്തിലപ്പോൾ സംഭവിക്കുന്നത് ആയിരിക്കും. പുറത്തു നിൽക്കുന്ന കുട്ടിയെ കാറുമായി കുറെ നേരം കളിച്ചതിനു ശേഷം അവന് തിരികെ കൊടുക്കുന്നുണ്ട്. പക്ഷേ അത് നിന്റെ കയ്യിൽ വച്ചുകൊള്ളൂ എന്നാണ് അവൻ പറയുന്നത്.

അവന് ചിലപ്പോൾ അതുപോലെ ഒരു കാർ വാങ്ങാനുള്ള ശേഷി എല്ലാം ഉണ്ടാകും പക്ഷേ തെരുവിലുള്ള ആ കുട്ടിക്ക് അതിനുള്ള കഴിവ് ഉണ്ടാകണമെന്നില്ല അതുകൊണ്ടുതന്നെ അവന്റെ കൈവശമുള്ളത് അവനു വേണ്ടി നൽകുകയാണ്. പകരം ആ കുട്ടി അവന്റെ കൈവശമുള്ള കുറച്ച് പലഹാരങ്ങൾ ആ കുട്ടിക്ക് വേണ്ടി നൽകുന്നതും നമുക്ക് വീഡിയോയിൽ കാണാം അവർ പരസ്പരം കൈമാറുന്നത് സാധനങ്ങൾ അല്ല. കളങ്കമില്ലാത്ത സ്നേഹമാണ്. വസ്തുക്കളുടെ വിലയെല്ല അവർ കൈമാറുന്നത് സ്നേഹത്തിനാണ് അവിടെ പ്രാധാന്യം.

https://youtu.be/nXYddI7JRWo

Leave a Reply

Your email address will not be published. Required fields are marked *