അമ്മമാർ എല്ലാവരും തന്നെ വലിയ പോരാളികൾ തന്നെയാണ് തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി അവരുടെ ആഗ്രഹങ്ങൾ സാധിക്കുന്നതിനോ അല്ലെങ്കിൽ അവർക്കെന്തെങ്കിലും സംഭവിച്ചാലോ ഏതറ്റം വരെ പോകാനും ഏത് ശക്തികളോട് എതിർത്തു നിൽക്കാനും അവർക്ക് സാധിക്കും അത് അമ്മമാർ എന്ന് പറയുന്നത് മനുഷ്യന്മാർ മാത്രം ആകണമെന്നില്ല മൃഗങ്ങളുടെ കാര്യത്തിലും പക്ഷിമൃഗാദികളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇപ്പോഴുള്ള മൃഗങ്ങൾക്കെല്ലാം തന്നെ കുറച്ചു ബുദ്ധി കൂടുതലാണ് .
അതുകൊണ്ട് ചുറ്റുമുള്ള കാര്യങ്ങൾ എന്താണെന്ന് തിരിച്ചറിയാനുള്ള കഴിവ് അവർക്കുണ്ട് അതുകൊണ്ടാണല്ലോ ഇതുപോലെ ഒരു സംഭവം നടന്നത്. അസുഖം ബാധിച്ച പൂച്ചക്കുട്ടിയുമായി ആശുപത്രിയിൽ എത്തി അമ്മ പൂച്ച നിരവധി ഡോക്ടർമാരും നേഴ്സുമാരും അവിടെ ഉണ്ടായിരുന്നു കുഞ്ഞിനെയും കടിച്ചുപിടിച്ച് എത്തിയ അമ്മ പൂച്ചയെ ഏറെ കരുതലോടെയാണ് നോക്കിയത് തുർക്കിയിലാണ് ഈ സംഭവം നടക്കുന്നത് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് നോക്കി.
അമ്മ പൂച്ചയ്ക്ക് ആവശ്യത്തിന് ഭക്ഷണവും പാലും നൽകി പിന്നീട് രണ്ടുപേരെയും വെറ്റിനറി വിദഗ്ധരുടെ അടുത്തേക്ക് മാറ്റി അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു കുഞ്ഞിനെ ഡോക്ടർമാർ പരിശോധിക്കുന്ന സമയം അത്രയും അമ്മ പൂച്ച എവിടേക്കും പോകാതെ അവർക്ക് അരികിൽ ഇരിക്കുകയായിരുന്നു.
അധികൃതർ വ്യക്തമാക്കി തൽസമയം അവിടെ ഉണ്ടായിരുന്ന ആരോ ആണ് ചിത്രങ്ങൾ പകർത്തിയത് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അമ്മമാർ അങ്ങനെയാണ് തന്റെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും ആപ സംഭവിച്ചാൽ അവരുടെ ഏത് അറ്റം വരെ പോകാനും തയ്യാറാകും ഇവിടെ അതൊരു പൂച്ചക്കുട്ടി ആയിരുന്നിട്ട് പോലും എവിടെയാണ് അസുഖം വന്നാൽ കാണിക്കേണ്ടത് എന്ന് അതിന് കൃത്യമായി തന്നെ അറിയാമായിരുന്നു.
https://youtu.be/SqVTEHJns9k