ഒരു കാൽ നഷ്ടപ്പെട്ട നായ കുട്ടിയെ തെരുവിൽ ഉപേക്ഷിച്ചു ക്രൂരയായ സ്ത്രീ.

വളർത്തു മൃഗങ്ങളെ സ്വന്തം വീട്ടിലെ അംഗത്തെ പോലെ കാണുന്ന ഒരു മനുഷ്യർക്കും ഈ വീഡിയോ കണ്ടാൽ സഹിക്കില്ല. ഒരു കാല് നഷ്ടപ്പെട്ട നായക്കുട്ടിയെയും ഒരു തരത്തിലുള്ള കൂടാതെ തെരുവിൽ ഉപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ വൈറലാകുന്നത് ആ സ്ത്രീ ഒരു കാറിൽ വരികയും ഇറങ്ങിയതിനു ശേഷം നായ്ക്കുട്ടിയെ പുറത്തേക്ക് ആകുകയും ചെയ്യുന്നു.

   

നായ കുട്ടിയാണെങ്കിൽ തിരികെ ആ സ്ത്രീയുടെ അടുത്തേക്ക് പോകുമ്പോൾ അതിനെ തള്ളിയിടുകയും ആയ കുട്ടി റോഡിലേക്ക് വീഴുകയും ആണ് ചെയ്യുന്നത് ഉടനെ തന്നെ യുവതി കാറിൽ കയറി വാതിൽ അടച്ച് അവിടെ നിന്നും പോവുകയാണ് ഒരു കാൽ നഷ്ടപ്പെട്ട നായക്കുട്ടി അവിടെ എന്തുചെയ്യണമെന്ന് അറിയാതെ റോഡിൽ കുറെ സമയം നിൽക്കുകയും കാർ പോയ വഴിയെ അത് പറ്റുന്നത് പോലെ ഓടുന്നതും നമുക്ക് വീഡിയോയിൽ കാണാം.

ആരാലും ഈ കാഴ്ച കണ്ടു നിൽക്കാൻ സാധിക്കില്ല കാരണം ആ സ്ത്രീയുടെ ഒരു കുഞ്ഞിനാണ് ഇതുപോലെ സംഭവിച്ചത് എങ്കിൽ തെരുവിൽ ഉപേക്ഷിക്കാൻ തയ്യാറാകുമോ? ആ നായക്കുട്ടിക്ക് യജമാനനോട് എത്രത്തോളം സ്നേഹമുണ്ട് എന്ന് നമുക്ക് അത് വന്ന വഴിയെ പോകുന്നത് കാണുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കും.

ഇനി എന്തായിരിക്കും ആ നായയുടെ ജീവിതം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പലരുടെയും സങ്കടം കാരണം അതിനെ നല്ല രീതിയിൽ നോക്കുകയാണെങ്കിൽ ഒരുപാട് സ്നേഹം ആയിരിക്കും അത് നമുക്ക് തിരിച്ചു തരുന്നത്. സ്ത്രീ കാണിച്ചതിനു ഉള്ള ശിക്ഷ അവർക്ക് ലഭിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

https://youtu.be/2EEVmN4JWY0

Leave a Reply

Your email address will not be published. Required fields are marked *