പുറത്തെല്ലാം നമ്മൾ നടന്നു പോകുമ്പോൾ കാണുന്ന കാഴ്ചയാണ് വീട് പോലുമില്ലാതെ ഒരു നേരത്തെ വസ്ത്രം പോലും മാറിയിടാൻ ഇല്ലാതെ അതുപോലെ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാത്ത ഒരുപാട് ജീവിതങ്ങളെ പലപ്പോഴും നമ്മുടെ മുന്നിൽ വന്ന കൈ നീട്ടുമ്പോൾ നമ്മളെല്ലാവരും അവഗണിക്കാനാണ് പതിവ് എന്നാൽ നമുക്ക് കഴിയുന്ന രീതിയിൽ അവരെ സഹായിക്കുകയല്ലേ വേണ്ടത് ഇവിടെ ഇതാ വഴിയരികിൽ ഒരു അമ്മ മകൻ ഇരിക്കുന്നത് നമുക്ക് കാണാം.
കാണുന്ന കാഴ്ചയിൽ തന്നെ നമുക്ക് മനസ്സിലാകും അവർ ഭിക്ഷ യാചിക്കനാണ് ഇരിക്കുന്നത് എന്ന് പക്ഷേ പിന്നീട് നോക്കുമ്പോഴാണ് മനസ്സിലാകുന്നത് അവർ യാചിക്കാൻ വേണ്ടിയല്ല ഇരിക്കുന്നത് ആ കുഞ്ഞിന്റെ പിറന്നാൾ ദിവസമാണ് അന്ന് തന്റെ മകനെ വിലപിടിച്ച വസ്ത്രങ്ങൾ നൽകുവാനോ എല്ലാവരും ചെയ്യുന്നതുപോലെ കേക്ക് മുറിച്ച് ആഘോഷിക്കുവാനോ അവനെ ഒരു നേരത്തെ നല്ല ഭക്ഷണം നൽകുവാനോ ഒന്നും തന്നെ അമ്മയ്ക്ക് കഴിയുന്നുണ്ടാകില്ല പക്ഷേ തന്റെ മകന്റെ പിറന്നാൾ ദിവസം അതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയാണ്.
അമ്മ ഒരു പൊതി നിറയെ മിട്ടായിയുമായി അവിടെ കടന്നു പോകുന്നവർക്കെല്ലാം പിറന്നാൾ സന്തോഷത്തിന് മിഠായി നൽകുകയാണ് അമ്മ. അതിലൂടെ കടന്നുപോകുന്ന പലരും മിട്ടായി സ്നേഹത്തോടെ വാങ്ങുകയും കുഞ്ഞിനെ കൈ കൊടുത്ത് ആശംസകൾ നൽകുന്നതും നമുക്ക് കാണാൻ സാധിക്കും എന്നാൽ മറ്റു ചിലരാകട്ടെ മിട്ടായി വാങ്ങാൻ പോലും തയ്യാറാക്കാതെ കടന്നുപോകുന്നത് കാണാം. അതുപോലെ ചിലർ മിഠായി വാങ്ങിയിട്ട് ഒന്ന് നോക്ക പോലും ചെയ്യാതെ പോകുന്നതും കാണാം.
എന്നാൽ ആ കുഞ്ഞിനെ പിറന്നാളാശംസകൾ നൽകുമ്പോൾ അവന്റെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ഒന്ന് നോക്കൂ നമ്മൾ അവഗണിക്കാതെ ഒരു നോക്ക് ആ കുഞ്ഞിനെ സ്നേഹത്തോടെ നോക്കിയാൽ മതിയാകും അവന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു പിറന്നാൾ ദിവസം ആകാൻ. തന്റെ കുഞ്ഞിനെ സന്തോഷത്തിനുവേണ്ടിയാണ് അമ്മ ഇതുപോലെ ചെയ്യുന്നത് അമ്മയേക്കാൾ നമ്മളെ ഏറെ സ്നേഹിക്കുന്ന മറ്റാരും തന്നെ ഈ ലോകത്ത് ഉണ്ടാകില്ല