മീനു നിനക്കെന്താണ് സംഭവിച്ചത് ഞാൻ ആകെ പേടിച്ചുപോയി നീ എഴുന്നേൽക്ക് ഇവിടെ ഇരിക്ക്. വയ്യെങ്കിൽ നീ കിടന്നോളൂ സാരമില്ല എല്ലാം എനിക്ക് പറഞ്ഞേ പറ്റൂ ഇനിയും ഞാൻ മറച്ചുവെക്കുന്നതിൽ അർത്ഥമില്ല. എന്താണ് നിനക്ക് പറയാനുള്ളത് ഞാൻ ഗർഭിണിയാണ്. വിവാഹത്തിന്റെയും ആദ്യരാത്രിയിൽ തന്നെ പറയുന്നതുകൊണ്ട് ദേഷ്യം തോന്നരുത്. എന്റെ കുഞ്ഞിന്റെ അച്ഛൻ മനു കഴിഞ്ഞ മാസമാണ് മരണപ്പെട്ടത് ഞങ്ങളുടെ വിവാഹം കുടുംബക്കാരെല്ലാവരും ചേർന്ന് നടത്തിയതാണ്.
എന്നാൽ അവൻ മരണപ്പെട്ടു പോയി പക്ഷേ അവനെ കുഞ്ഞിനെ കളയാൻ എനിക്ക് തോന്നിയില്ല. നിങ്ങളുടെ ആലോചന വന്നപ്പോൾ വലിയ പൈസയുള്ള വീട് ആയിട്ടും അത് ഉടനെ ഉറപ്പിച്ചതിന്റെ കാര്യം ഇപ്പോൾ മനസ്സിലായില്ലേ വീട്ടുകാർ അത് മറച്ചുവെക്കുകയായിരുന്നു പക്ഷേ എനിക്ക് മറച്ചുവെക്കാൻ സാധിച്ചില്ല. എന്ത് പറയണം എന്ന് എനിക്കറിയില്ലായിരുന്നു അവിടെ ഉണ്ടായിരുന്ന ഒരു കുപ്പി മുഴുവൻ ഞാൻ കഴിച്ചു ബോധം നഷ്ടപ്പെട്ട ഞാൻ ഉറങ്ങിപ്പോയി. പിന്നീട് ദിവസം രാവിലെ എഴുന്നേറ്റപ്പോൾ അവൾ ചായയുമായി വന്നു തലേദിവസം ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിട്ടില്ലെന്ന് മട്ടിൽ എനിക്ക് അവളെ കണ്ടപ്പോൾ കൊല്ലാനാണ് തോന്നിയത് പക്ഷേ സാധിക്കില്ല.
ഇതെല്ലാം എന്റെ അമ്മയുടെ ശാപം തന്നെയാണ്. ഞാൻ ജനിച്ച കുറെ വർഷങ്ങൾ കഴിഞ്ഞാണ് അനിയൻ ജനിക്കുന്നത് എനിക്ക് അനിയനെ ഓട്ടം ഇഷ്ടമല്ല. അത്രയും നാൾ അച്ഛന്റെയും അമ്മയുടെയും സ്നേഹം എനിക്ക് മുഴുവനായി ലഭിച്ചു ഇപ്പോൾ അനിയനെ ലഭിക്കുന്നു. എല്ലാവരും പറഞ്ഞു അച്ഛനും അമ്മയ്ക്കും ഇനി നിന്നെ വേണ്ട അനിയനെ മാത്രം മതിയെന്ന് അതോടെ അവരെ എനിക്ക് ഇഷ്ടമില്ലാതെയായി അവനിലൂടെ ഞാൻ അമ്മയെയും വെറുത്തു അമ്മയെ കാരണമാണല്ലോ അവൻ വന്നത് എന്നാൽ അച്ഛൻ അവനെ വെറുക്കണമെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
ഇത്രയും പ്രായമായതിനു ശേഷം ഗർഭം ധരിച്ചതുകൊണ്ട് അച്ഛന് ചെറിയ സംശയം ഉണ്ടായിരുന്നു അമ്മയുടെ ആദ്യത്തെ മുറ ചെറുക്കൻ ഇപ്പോഴും വീട്ടിലേക്ക് വരും അയാൾ വിവാഹം കഴിച്ചിട്ടില്ല. അതൊരു അവസരം എന്നാണ് അച്ഛനിൽ പ്രയോഗിച്ചു അത് ലക്ഷ്യം കണ്ടോ അച്ഛനെ അമ്മയോട് ദേഷ്യമായും കൂടെ അനിയനോട്. ഒരിക്കൽ അമ്മയും അച്ഛനും തമ്മിൽ വഴക്കായി. എന്നോട് കാര്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ഇവിടേക്ക് അയാൾ ഇടയ്ക്ക് കയറി വരുന്നതല്ലേ എന്ന്. അമ്മ എന്നോട് ഒരു വാക്ക് മാത്രമാണ് പറഞ്ഞത് ഇതിനെല്ലാം നീ വിഷമിക്കുന്ന ഒരു സമയം വരും.
അപ്പോൾ നിനക്ക് എല്ലാം മനസ്സിലാകുമെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി അമ്മയും രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ ഞാൻ മുറിയിലേക്കാണ് പോയത് രണ്ടു കാലുകളും ചേർത്ത് പിടിച്ച് ഞാൻ അവരോട് മാപ്പ് പറഞ്ഞു. അച്ഛാ ചെറുപ്പത്തിലെ എന്റെ ബുദ്ധിമാസം കാരണം ചെയ്തുപോയ തെറ്റാണ് എന്റെ അമ്മ പാവമാണ്. അച്ഛൻ അല്ലാതെ മറ്റൊരു ലോകം എന്റെ അമ്മയ്ക്ക് അമ്മയ്ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അച്ഛനും എനിക്കും അത് മനസ്സിലായി ഞങ്ങൾ രണ്ടുപേരും നിറകണ്ണുകളോടെയാണ് അമ്മയെ നോക്കിയത്. ഇപ്പോൾ എനിക്ക് മീനുവിനെ മനസ്സിലാക്കാൻ സാധിക്കും അവളുടെ കുട്ടി ഞങ്ങളുടെ കുട്ടിയായി വളർന്നു വരട്ടെ.