സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായിരിക്കുന്ന ഒരു ചിത്രമാണ് ഇത് ഒരു ഹോസ്പിറ്റലിൽ ഒരു രോഗിയുടെ അടുത്തിരിക്കുന്ന ഒരു പ്രാവിന്റെ ചിത്രം അവിടെയുള്ള ഒരു നേഴ്സ് ആണ് ഈ ചിത്രം പകർത്തിയത്. എന്താണ് സംഭവം എന്നല്ലേ നേഴ്സ് പറയുന്നത് ഇങ്ങനെ. ആ വൃദ്ധൻ ഇതുപോലെ അസുഖം ബാധിച് ഹോസ്പിറ്റലിൽ ആയിട്ട് മൂന്ന് ദിവസമായി ഹോസ്പിറ്റലിലേക്ക് അദ്ദേഹം വന്നത് തനിച്ചായിരുന്നു.
അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വന്നതുകൊണ്ട് . എന്നാൽ ബന്ധുക്കളെക്കുറിച്ച് യാതൊരു അറിവും ഇല്ല. ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ വളരെയധികം മോശവുമാണ്. സംസാരിക്കാൻ പോലും സാധിക്കുന്നില്ല അതിനാൽ മാനേജ്മെന്റ് അയാളുടെ ബന്ധുക്കളെ കണ്ടുപിടിക്കാനായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് അന്വേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ കുറിച്ച് യാതൊരു അറിവും ഇല്ല എന്നാണ് കണ്ടെത്താൻ സാധിച്ചത് വർഷങ്ങളായി അദ്ദേഹം ആണ് താമസിക്കുന്നത് അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത് .
ഒരു പ്രാവ് അദ്ദേഹത്തിന്റെ അടുത്ത് വന്ന് ഇരിക്കുന്നത് അവർ കണ്ടു അദ്ദേഹം വന്നത് മുതൽ ആ പ്രാവിനെ അവിടെ കാണുന്നു ആദ്യം അത്ര കാര്യമാക്കിയില്ല. ഇന്നലെ ആ പ്രാവിനെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അത് പോകുന്നില്ല അദ്ദേഹത്തിന് അടുത്ത് തന്നെ ഇരിക്കുന്നു ആർക്കും ഒന്നും മനസ്സിലായില്ല ചിലപ്പോൾ അദ്ദേഹം വളർത്തിയ പ്രാവ് ആയിരിക്കുമോ ഒരു നേഴ്‌സ് സംശയം പറഞ്ഞു. അത് കൗതുകം ഉണ്ടാക്കി ഞാൻ ഡ്യൂട്ടി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട് വരെ പോയി അന്വേഷിച്ചു അദ്ദേഹം പ്രാവിനെ വളർത്തിയില്ല അവർ പറഞ്ഞു പക്ഷേ എല്ലാ ദിവസവും അദ്ദേഹം പാർക്കിൽ പോയി പ്രാവുകൾക്ക് തീറ്റ കൊടുക്കാറുണ്ട് .
ഞാൻ പിറ്റേന്ന് ഹോസ്പിറ്റലിൽ ചെന്നപ്പോഴും പ്രാവ് അദ്ദേഹത്തിന്റെ അടുത്തുണ്ട്. വ്യക്തമായി അറിയില്ലെങ്കിലും ഒരു കാര്യം ഉറപ്പ് ഇത് അദ്ദേഹം പാർക്കിൽ വച്ച് ഭക്ഷണം കൊടുത്ത പ്രാവുകളിൽ ഒന്നുതന്നെയാണ് ഒരുപാട് പ്രാവുകൾക്ക് അദ്ദേഹം ഭക്ഷണം കൊടുത്തു എന്നാൽ ഈ പ്രാവ് അദ്ദേഹത്തെ കാണാതായപ്പോൾ തിരക്കി ഇവിടെ വരെ എത്തി. അതെന്തായാലും ഭക്ഷണത്തിന് എല്ലാം ഇങ്ങനെ അദ്ദേഹത്തെ ആ പ്രാവ് കണ്ടുപിടിച്ചു എന്ന് അത്ഭുതം തന്നെയാണ്. നമ്മുടെ ജീവിതവും ഇങ്ങനെ തന്നെയല്ലേ എത്ര പേരെ നമ്മൾ സ്നേഹിച്ചാലും സഹായിച്ചാലും ആത്മാർത്ഥമായി നമ്മളെ തിരിച്ചു സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നത് ചുരുക്കം ചിലർ മാത്രമായിരിക്കും.