ഓഹരി കൊടുക്കില്ലെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പെങ്ങളെ ഇറക്കി വിട്ടു. മാസങ്ങൾക്ക് ശേഷം ആ യുവാവിനു സംഭവിച്ചത് കണ്ടോ.

രണ്ടോ മൂന്നോ മാസത്തിനുള്ളിലെ ഒരു വെള്ളിയാഴ്ച ദിവസം വീട്ടിലേക്ക് വന്നാൽ ഞായറാഴ്ച വൈകുന്നേരം തിരിച്ച് മടങ്ങിപ്പോകുന്ന പതിവ് പെങ്ങൾക്ക് ഉണ്ടായിരുന്നു. കുട്ടികളെയും കൂട്ടിക്കൊണ്ട് ഒരു ചെറിയ ബാഗുമായി വരുന്ന പെങ്ങൾ തിരിച്ചു പോകുമ്പോൾ വലിയ ബാഗും ആയിട്ടാണ് പോകുന്നത്. എന്റെ ഭാര്യക്ക് പെങ്ങൾ വരുമെന്ന് കേൾക്കുന്നത് തന്നെ ഇഷ്ടമല്ല. കാരണം അവൾ ഒതുക്കി വച്ചിരിക്കുന്ന വീടെല്ലാം തന്നെ പൂരപ്പറമ്പ് പോലെ ആക്കിയിട്ടായിരിക്കും പെങ്ങൾ തിരികെ പോകുന്നത്.

   

അതുപോലെ അവൾ മാറ്റി വച്ചിരിക്കുന്ന ഉപ്പിലിട്ട പല സാധനങ്ങളും പെങ്ങളും കൊണ്ടുപോകും. ആർക്കും കൊടുക്കാതെ ഒളിപ്പിച്ചുവെച്ച നാളികേരത്തിന്റെ എണ്ണവും കുറയും. മാത്രമല്ല എല്ലാ ജോലികളും അവൾ ഒറ്റയ്ക്ക് തന്നെ ചെയ്യണം ഇതുകൊണ്ടൊക്കെ തന്നെ പെങ്ങൾ വരുമെന്ന് കേൾക്കുന്നത് തന്നെ അവൾക്ക് ഇഷ്ടമല്ല. അതെ നിങ്ങടെ പെങ്ങൾ വരുന്നുണ്ട്. എന്നോട് പറയരുത് ചോറുണ്ടാക്കാനും കറി വെക്കാനും ഒന്നും. അവൾ ഇന്ന് വല്ലാതെ ദേഷ്യത്തിലാണ്. പതിവുപോലെ അമ്മയുമായി ഒരുപാട് നേരം അവൾ സംസാരിക്കുന്നതെല്ലാം തൊട്ടടുത്ത മുറിയിലിരുന്ന് എനിക്ക് കേൾക്കുന്നുണ്ടായിരുന്നു. സമയം കഴിഞ്ഞപ്പോൾ ഉമ്മ എന്റെ അടുത്തേക്ക് വന്നു എന്നിട്ട് പറഞ്ഞു.

എടാ അവൾക്ക് ബാപ്പയുടെ ഓഹരിയിൽ നിന്ന് കൊടുക്കണ്ടേ. ഇനി അവൾക്ക് എന്തു കൊടുക്കാൻ വിവാഹസമയത്ത് അവൾക്കുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു കൂടാതെ വീട് പണിക്കും അതുപോലെ അളിയന്റെ ജോലി സംബന്ധമായ കാര്യങ്ങൾക്കും എല്ലാം തന്നെ ഒരുപാട് പൈസ ഇപ്പോൾ ചെലവാക്കി കഴിഞ്ഞു ഇനി കൊടുക്കാൻ ഒന്നുമില്ല എനിക്കും വേണ്ട എനിക്കും ജീവിക്കണ്ടേ. സങ്കടത്തോടെയാണ് ഉമ്മാ തിരികെ പോയത് കുറച്ച് കഴിഞ്ഞപ്പോഴേക്കും അവൾ വന്നു. എടാ ഞാൻ തിരികെ പോകുന്നു കുട്ടികൾക്ക് നാളെ എക്സാം ഉണ്ട് അതുകൊണ്ട് ഇപ്പോൾ തന്നെ തിരിച്ചു പോകണം എന്ന് അവർ വലിയ വാശിയിലാണ്.

പതിവില്ലാതെ അവളുടെ സംസാരത്തിൽ ചെറിയ ഇടർച്ച ഉണ്ടായിരുന്നു ഞാൻ പറഞ്ഞതിൽ പരിഭവം കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി അധികമൊന്നും ഞാൻ സംസാരിക്കാൻ നിന്നില്ല. കൊണ്ടുവന്ന അതേ ഭാഗമായി അവൾ തിരികെ പോവുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞുപോയി കൊറോണ എല്ലാവരെയും ബാധിച്ചു ബിസിനസ് എല്ലാം തകർന്നു ഒന്നുമില്ലാതെയാണ് ഇപ്പോൾ വീട്ടിൽ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം പെങ്ങൾ വീട്ടിലേക്ക് കയറി വന്നത് അവൾ എന്നെ കണ്ടതും എന്റെ കോലമാടാ നിന്റെ മുടിയൊക്കെ വളർത്തി. വാത്സല്യത്തോടെയുള്ള ശാസനം.

അവൾ കുറെ നേരം എന്നോട് സംസാരിച്ചു പോകുന്നതിനു മുൻപായി അവളുടെ നാലു വളകളും കുറച്ച് മടങ്ങിയ നോട്ടുകളും എന്നെ ഏൽപ്പിച്ചു. ഇതെനിക്ക് വാപ്പ തന്നതാണ് ഇതെന്റെ കുറെ നാളത്തെ സമ്പാദ്യം ഇത് നീ വെച്ചു അളിയനോട് പറഞ്ഞിട്ടുണ്ട് നിന്നെ പറ്റുന്നതുപോലെ സഹായിക്കാൻ ഞാൻ അടുത്താഴ്ച വന്ന് നിനക്ക് വേണ്ടതെല്ലാം തരുന്നുണ്ട്. എന്തു പറയണമെന്ന് അറിയില്ലായിരുന്നു വന്നതുപോലെ അവൾ തിരിച്ചു പോകുന്നത് കണ്ടു. ഉമ്മ ഭാര്യയോട് പറയുന്നുണ്ടായിരുന്നു അവൾ അങ്ങനെയാണ് അവന്റെ മുഖമൊന്നു വാടിയാൽ അവളുടെ ചങ്ക് പിടയ്ക്കും എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി. ഇത്തയുടെ സ്നേഹം ഞാൻ മനസ്സിലാക്കാതെ പോയല്ലോ.

Leave a Reply

Your email address will not be published. Required fields are marked *