പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാട്ടിലെ ഗുണ്ടയെ കൊന്ന പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ. ആരുടെയും കണ്ണ് നിറഞ്ഞു പോകും.

സീത ലക്ഷ്മിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. നാളെയാണ് തന്നെ റിലീസിന്റെ ഡേറ്റ്. നീണ്ട 9 വർഷമായി താനി ജയിലിൽ താമസിക്കാൻ തുടങ്ങിയിട്ട് ഇതിനിടയിൽ തന്നെ കാണാനായി കുടുംബക്കാർ ആരും തന്നെ വന്നില്ല. കുറച്ചുനാളുകൾക്ക് മുൻപായിരുന്നു ദേവേട്ടൻ വന്നത്. ദേവേട്ടൻ തന്നെ കാണാൻ വന്നപ്പോൾ ഒരുപാട് സന്തോഷിച്ചുവെങ്കിലും പിന്നീട് അതൊരു വലിയ സങ്കടത്തിലേക്കാണ് വഴിവെച്ചത്. ദേവേട്ടനും ഞാനും തമ്മിലുള്ള സ്നേഹബന്ധം ആ നാട്ടിലുള്ള എല്ലാവർക്കും തന്നെ അറിയുന്നതാണ് വളരെ ചെറുപ്പകാലം മുതൽ തന്നെ ഞാൻ ദേവേട്ടൻ ഉള്ളതും ദേവേട്ടൻ എനിക്കുള്ളതുമാണെന്ന് മുത്തശ്ശി പറഞ്ഞു ഉറപ്പിച്ചതാണ്.

   

ഒരു ദിവസം പോലും ഞങ്ങൾക്ക് പരസ്പരം കാണാതിരിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ എന്നോട് പറഞ്ഞ കാര്യങ്ങൾ എനിക്കിപ്പോഴും ഓർമ്മയുണ്ട്. അമ്മയുടെ സങ്കടം ഇനിയും കണ്ടു നിൽക്കാൻ എനിക്ക് സാധിക്കില്ല കുറച്ചുനാളുകൾക്ക് മുൻപ് അമ്മ വയ്യാതായി കിടപ്പിലായി ഇപ്പോൾ കുറെ നാളായില്ലേ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഞാൻ തയ്യാറാണ് പക്ഷേ എനിക്ക് അമ്മയില്ലാതെ ആകുമോ എന്ന പേടിയാണ്. നിന്റെ അനിയത്തിയായ ഉണ്ണിമായ ഞാൻ വിവാഹം ചെയ്യാൻ പോകുന്നു. എത്രനാളാ ബന്ധമുണ്ടാകും എന്ന് എനിക്കറിയില്ല.

കാരണം ഈ ലോകത്ത് ഞാൻ ഏറെ സ്നേഹിച്ചത് നിന്നെ മാത്രമാണ്. എല്ലാവരും വെറുക്കാൻ മാത്രം ഞാൻ എന്റെ തെറ്റാണ് ചെയ്തത്. ഒരു കുട്ടിയെ രക്ഷിച്ചതോ. 9 വർഷങ്ങൾക്കു മുൻപ് വീട്ടിലെ പശുക്കൾക്ക് തിന്നാൻ പുലരിയാൻ പോയതായിരുന്നു ഞാനും എന്റെ അനിയത്തി ഉണ്ണിമായും. അന്ന് ആളില്ലാത്ത ഒരു വീടുണ്ടായിരുന്നു അവിടെ നിറയെ പുല്ലുകൾ ഉണ്ടായിരുന്നതുകൊണ്ട് അത് പറക്കാനായി പോയതായിരുന്നു ഞാനും അനിയത്തിയും പക്ഷേ ആ വീടിന്റെ പുറകിൽ നിന്നും ഒരു കുട്ടിയുടെ കരച്ചിൽ കേട്ട് ഞങ്ങൾ ചെന്നു നോക്കിയപ്പോൾ സൈതാലിക്കയുടെ മകളായിരുന്നു താഴെ കിടക്കുന്നത്. ആ കുട്ടിയുടെ വസ്ത്രങ്ങൾ അഴിക്കാനായി ശ്രമിക്കുന്ന ഒരു ആളെയും ഞാൻ കണ്ടു പിന്നീട് ചിന്തിക്കാൻ എനിക്ക് സമയമുണ്ടായില്ല .

കയ്യിലിരുന്ന വാക്കത്തിയെടുത്ത് അയാളെ വെട്ടി അപ്പോൾ തന്നെ അയാൾ പിടഞ്ഞു മരിക്കുകയും ചെയ്തു പിന്നീടാണ് മനസ്സിലായത് അവിടെയുള്ള ഗുണ്ടയായിരുന്നു അതെന്ന്. അച്ഛനും അമ്മയും സംഭവവും പറഞ്ഞ് ഓടിയെത്തിയപ്പോഴേക്കും അമ്മ തലകറങ്ങി വീണു. നീ നിന്റെ ജീവിതം നശിപ്പിച്ചല്ലോ എന്ന് ചോദിച്ചു അച്ഛനും അവിടെ നിൽക്കുന്നുണ്ടായിരുന്നു പക്ഷേ ചെയ്തതിലൊരു തെറ്റുപോലും എനിക്ക് തോന്നിയില്ല. പോലീസ് പിടിച്ചുകൊണ്ടു പോകുന്നതിനു മുൻപ് തന്നെ മകളുടെ പേര് പറയരുത് എന്ന് പറഞ്ഞ് എന്റെ അടുത്ത് വന്നിരുന്നു. പിന്നീട് ജയിലിൽ കിടക്കുമ്പോൾ പലപ്രാവശ്യമായി സൈതാലിക കാണാൻ വന്നപ്പോഴായിരുന്നു വീട്ടിലെ വിശേഷങ്ങൾ എല്ലാം അറിഞ്ഞത്.

അമ്മ കിടപ്പിലാണ് എന്നും ദേവേട്ടനും ഉണ്ണിമായക്കും കുട്ടികൾ ജനിച്ചു എന്നും അനിയത്തിയുടെ കല്യാണം കഴിഞ്ഞു എന്നും അനിയൻ പ്ലസ്ടുവിന് പഠിക്കുകയാണ് എന്നുമെല്ലാം. നിന്ന് ഇറങ്ങിയപ്പുറത്തേക്ക് നോക്കിയപ്പോൾ ആരും തന്നെ കൂട്ടിക്കൊണ്ടു പോകാൻ ആയി വന്നില്ല കുറച്ചു ദൂരം നടന്നപ്പോഴേക്കും ഉണ്ണിമായയും അപ്പുവും ഓട്ടോറിക്ഷയിൽ വരുന്നത് കണ്ടു. അവരെന്നെ കൂട്ടിക്കൊണ്ടുപോകാൻ അല്ല ഒരു അപേക്ഷയ്ക്ക് ആയിരുന്നു വന്നത് തിരിച്ച വീട്ടിലേക്ക് നാട്ടിലേക്ക് വരരുത് എന്ന് അപേക്ഷിക്കൻ.

കൂട്ടത്തിൽ അപ്പു മാത്രമായിരുന്നു ഒരു സ്നേഹം കാണിച്ചത്. ഇനി എവിടേക്ക് എന്നറിയാതെ ജയിലിൽ എത്ര നാൾ ജോലി ചെയ്ത പണവുമായി മുന്നിലൂടെ നടക്കുമ്പോൾ സെയ്താലികയുടെ മകളും മരുമകനും എന്നെ കൂട്ടുകൊണ്ട് പോകാൻ വന്നു. പക്ഷേ ഇനി ഒരാൾക്കും ഭാരമായി നിൽക്കാൻ എനിക്ക് സാധിക്കില്ല. ജീവിതത്തിൽ ആഗ്രഹിച്ചതൊന്നും എനിക്ക് നേടാൻ സാധിച്ചില്ല പക്ഷേ ഞാൻ ചെയ്തത് ഒരു നല്ല പ്രവർത്തി ആണെന്ന് മാത്രം എനിക്ക് ബോധ്യമുണ്ടായിരുന്നു. ഇനിയങ്ങോട്ടുള്ള യാത്ര എന്താകുമെന്ന് ഒരു നിത്യവും ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *