വയ്യാതെ കിടക്കുന്ന 60 വയസ്സുള്ള മകനെ കാണാൻ ചെന്ന 85 വയസ്സുള്ള ഉമ്മയോട് മകൻ പറഞ്ഞത് കേട്ടോ. ആരും സഹിക്കില്ല.

ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീടിന് അടുത്ത് ഒരു അയൽവാസി ഉണ്ടായിരുന്നു ഞങ്ങൾ ഒരു വീട് പോലെയാ കഴിഞ്ഞിരുന്നു അവിടെ ഒരു ഉമ്മ ഉണ്ട് നല്ല സാമർത്ഥ്യം ഉള്ള ഉമ്മയാണ്. അവർക്ക് ഏഴു മക്കളാണ് 6 ആൺകുട്ടികളും ഒരു പെൺകുട്ടിയും മക്കളെല്ലാം വലുതായി എല്ലാവരുടെയും കല്യാണം ഒക്കെ കഴിഞ്ഞ് ഓരോരുത്തരായി സെറ്റിൽ ആയി. അതിൽ ഒരു മകന്റെ കുട്ടിയെ ഉമ്മയാണ് നോക്കിയത്.

   

ആ കുട്ടി ജനിച്ച് ആരോ ഏഴോ മാസം ആയപ്പോൾ മാതാവ് വീട്ടമ്മ ഗർഭിണിയായി മൂത്ത മകളെ നോക്കാനുള്ള ബുദ്ധിമുട്ട് കാരണം ഉമ്മയാണ് അവളെ വളർത്തിയത്. അവൾ എന്റെ ബാല്യകാല സുഹൃത്ത് കൂടിയാണ് അവൾക്ക് അവളുടെ ഉമ്മയെക്കാൾ ഇഷ്ടം ഉമ്മൂമ്മയെ ആയിരുന്നു. ഞങ്ങൾ രണ്ടുപേരും ഉമ്മുമ്മയെ വിളിച്ചിരുന്നത് എന്നുമ്മ എന്നാണ്. ഒരു കുറവും ഇല്ലാതെ ആയിരുന്നു അവളെ ഉമ്മ വളർത്തിയത് കാലങ്ങൾ കടന്നുപോയി അവരുടെ മക്കളും പേരക്കുട്ടികളും എല്ലാം നല്ല നിലയിൽ തന്നെ എത്തി.

ഉമ്മ ഇപ്പോൾ താമസിക്കുന്നത് മകളുടെ കൂടെയാണ് ആൺമക്കൾക്ക് ആർക്കും തന്നെ ഉമ്മയെ കൂടെ നിർത്താൻ താല്പര്യം ഇല്ല എല്ലാ മാസവും കൃത്യമായി പൈസ എല്ലാം അയച്ചുകൊടുക്കും പക്ഷേ ഉമ്മയ്ക്ക് വേണ്ടത് ഇപ്പോൾ സ്നേഹവും കരുതലും ആണ്. എന്റെ ഇത്ത വന്ന് ഇതെല്ലാം പറഞ്ഞപ്പോൾ എനിക്ക് ഉമ്മയെ കാണണമെന്ന് തോന്നി പിറ്റേദിവസം തന്നെ ഞാൻ ഉമ്മയെ കാണാനായി പോയി. എന്നെ കണ്ടതും വാരിപ്പുണർന്ന് ഉമ്മ ഒരുപാട് സംസാരിച്ചു കരഞ്ഞു. അവരുടെ പതിനഞ്ചാമത്തെ വയസ്സിൽ ആയിരുന്നു.

ആദ്യത്തെ മകൻ പിറന്നത് ഇപ്പോൾ ആ മകനെ 60 വയസ്സ് എങ്കിലും ആയിക്കാണും. മകൻ വയ്യാതെ ഹോസ്പിറ്റലിലാണെന്ന് അറിഞ്ഞു ഉമ്മ അവിടെ ചെന്നു പക്ഷേ ഉമ്മയെ അടുത്ത് നിർത്താൻ പോലും അയാൾ സമ്മതിച്ചില്ല വയസ്സായ ഉമ്മയ്ക്ക് എന്തെങ്കിലും അസുഖം ഉണ്ടെങ്കിൽ അത് തനിക്കും പകരം എന്നാണ് അയാൾ പറഞ്ഞത്. പക്ഷേ എത്ര വയസ്സായാലും അമ്മയ്ക്ക് മകൻ ചെറുതാണല്ലോ ഉമ്മയ്ക്ക് അവനെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കണമെന്ന് ഉണ്ടായിരുന്നു പക്ഷേ ഭാര്യയോട് സമ്മതപ്രകാരം കയ്യിൽ ഒന്നു തൊടാൻ മാത്രമേ ഉമ്മയ്ക്ക് സാധിച്ചുള്ളൂ. വല്ലാത്ത ഒരു അവസ്ഥ തന്നെയായി ആ ഉമ്മയുടേത്.

Leave a Reply

Your email address will not be published. Required fields are marked *