ഗൾഫിൽ നിന്ന് ഭാര്യ തിരിച്ച് പോയതിനുശേഷം. ഭർത്താവിനായി എഴുതിവെച്ച ലെറ്ററിൽ എന്താണെന്ന് നോക്കൂ. ഇത് നിങ്ങളുടെ കണ്ണ് നനയിക്കും.

അങ്ങനെ ഈ മരുഭൂമിയിൽ മറ്റൊരു പെരുന്നാൾ കൂടി വന്നു. എന്തൊക്കെ ആഘോഷങ്ങൾ വന്നിട്ട് എന്താണ് കാര്യം. പ്രവാസികൾക്ക് എല്ലാം ഒരുപോലെ തന്നെയാണ്. എല്ലാം ഓർത്തുകൊണ്ട് അപ്പുറത്ത് ജോലിചെയ്യുന്ന ഹനീഫ് ഇക്കയോട് അയാൾ ചോദിച്ചു. എന്തിനാണ് കാപ്പി പെരുന്നാള് തീരും മുൻപേ ഭാര്യയെയും മക്കളെയും നാട്ടിലേക്ക് തിരിച്ചയച്ചത്. നമ്മുടെ പെരുന്നാൾ ഇതുപോലെയൊക്കെയാണെന്ന് അവർ അറിയാതിരിക്കാൻ വേണ്ടിയാണ് നേരത്തെ കൂട്ടി ഞാൻ അയച്ചത്.

   

ഹനീഫക്ക അങ്ങനെയാണ് ഭാര്യയെയും മക്കളെയും ഒരു വിഷമം പോലും ഇതുവരെയും അറിയിച്ചിട്ടില്ല. നാളെ പെരുന്നാൾ ആയിട്ട് സ്ഥിരമായി ഇടുന്ന ഷർട്ട് തിരയുകയായിരുന്നു ഹനീഫിക്ക. അത് അവിടെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് വളരെ സന്തോഷമായിരുന്നു കാരണം ഇപ്പോഴെങ്കിലും ഇക്കാ പുതിയ വസ്ത്രങ്ങൾ അണിയുമല്ലോ എന്ന് ഞാൻ കരുതി. വീണ്ടും തിരച്ചിൽ ഗംഭീരമായ പോയിരുന്നു പെട്ടിയിൽ നിന്ന് ഒരു കത്ത് കിട്ടിയത്. തുറന്നു നോക്കിയപ്പോൾ ഹനീഫ് ഞെട്ടിപ്പോയി.

അത് അയാളുടെ ഭാര്യയുടെ കത്ത് തന്നെയായിരുന്നു. ഈ ദുനിയാവിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇക്കാ. ഇത്രയും നാൾ എന്നെയും മക്കളെയും സ്നേഹിക്കുന്നതിലോ ഞങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിലോ ഇക്ക ഇതുവരെ യാതൊരു തരത്തിലുള്ള കുറവും വരുത്തിയിട്ടില്ല എന്നാൽ എപ്പോഴും വിളിക്കുമ്പോൾ സന്തോഷമാണ് എന്നു പറയുമ്പോഴും ഉള്ളി ഒരുപാട് വിഷമങ്ങളും കഷ്ടപ്പാടുകളും മനസ്സിൽ ഒരുക്കുകയാണ് ജീവിക്കുന്നത് എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്.

ഇക്ക പറയുന്നതെല്ലാം ശരിയാണോ എന്ന് നോക്കാൻ വേണ്ടിയാണ് ഞങ്ങളെ രണ്ടുപേരെയും വളരെ പെട്ടെന്ന് തന്നെ അങ്ങോട്ട് കൊണ്ടുപോകണം എന്ന് നിർബന്ധം പിടിച്ചത്. ഇക്ക പറഞ്ഞത് കേൾക്കാതെ തിരികെ പോരുന്നതിനു മുൻപ് ഈ പെട്ടി ഞാൻ തുറന്നു നോക്കിയിരുന്നു. അപ്പോഴാണ് ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് പെരുന്നാളിന് ഇക്കയ്ക്ക് വേണ്ടി എടുത്തു തന്ന വസ്ത്രങ്ങൾ ഇതിൽ മടക്കിവെച്ചിരിക്കുന്നത് കണ്ടത്. എനിക്കത് കണ്ടപ്പോൾ ശരിക്കും സങ്കടം വന്നു പോയി കാരണം എനിക്ക് വാങ്ങി തന്ന വസ്ത്രങ്ങൾ ഒന്നും തന്നെ ഇതുപോലെ ഞാൻ സൂക്ഷിച്ചു വെച്ചിട്ടില്ല.

എല്ലാവർഷം പെരുന്നാളിന് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് മറ്റുള്ളവരുടെ മുൻപിൽ നിൽക്കുമ്പോൾ ഇക്ക ഇപ്പോഴും ഞാൻ അന്ന് വാങ്ങി തന്ന പഴയ വസ്ത്രം അണിഞ്ഞാണ് പെരുന്നാൾ ആഘോഷിക്കുന്നത് എന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ ഇത് ഒരു പുതിയ ഷർട്ട് ഞാൻ ഇവിടെ വച്ചിരിക്കുന്നു ഈ ഷർട്ട് പള്ളിയിൽ പോയി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. പിന്നെ ഇക്കയുടെ ആ ഷർട്ട് മോൾ ഇങ്ങോട്ടേക്ക് കൊണ്ടുവന്നിട്ടുണ്ട്.

ഈ വർഷം പെരുന്നാളിന് അവൾക്ക് പുതിയ വസ്ത്രങ്ങൾ ഒന്നും തന്നെ വേണ്ട. അവളുടെ ഉപ്പ അവളുടെ കൂടെ ഉണ്ടാകണമെന്ന് കരുതിയാണ് വസ്ത്രങ്ങൾ അവൾ എടുത്തുകൊണ്ടു വന്നത്. ഈ വർഷത്തെ പെരുന്നാള് ഗംഭീരമായി തന്നെ ഇക്കാ ആഘോഷിക്കണം ഞങ്ങളെല്ലാവരും ഇക്കയുടെ കൂടെയുണ്ട്. വായിച്ച് തീരുമ്പോഴേക്കും നിറഞ്ഞ കണ്ണുകളോടെയായിരുന്നു ഹനീഫ് ഇക്ക ഉണ്ടായിരുന്നത്. ഇതിലും വലിയ സമ്മാനം ഇനി പെരുന്നാളിന് അദ്ദേഹത്തിന് കിട്ടാനില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *