ഒരു ആക്സിഡന്റ് പറ്റി നാലുവർഷമായി നട്ടെല്ല് തകർന്നു കിടക്കുകയാണ് സുധീഷ്. ഒരു ഐടി കമ്പനിയുടെ മാനേജർ ആയിരുന്നു അയാൾ. ആക്സിഡന്റിന് ശേഷം സ്വന്തം ഭാര്യയായ ശരണ്യയ്ക്ക് വേണ്ടി അയാൾ സ്വന്തം കമ്പനിയിൽ ഒരു ജോലി ശരിയാക്കി കൊടുത്തു. ഒരു ദിവസം വേദന കൊണ്ട് പുളഞ്ഞ അയാൾ ഒരു സഹായം ചോദിച്ചപ്പോൾ ശരണ്യ പറഞ്ഞത്. എനിക്ക് എന്നൊരു മീറ്റിംഗ് ഉണ്ട് വേഗം പോകണം ഹോം നേഴ്സ് ആയ വനജ ഇപ്പോൾ വരും അതുവരെ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ. എന്നായിരുന്നു.
ആക്സിഡന്റ് സംഭവിച്ച ആദ്യകാലങ്ങളിൽ എല്ലാം അയാളുടെ അടുത്ത് നിന്ന് പോകാൻ മടിച്ചിരുന്ന അവൾ പിന്നീട്മനപ്പൂർവ്വം വേറൊരു മുറിയിലേക്ക് മാറി താമസിക്കാൻ തുടങ്ങി. അയാൾക്ക് എല്ലാ സഹായവും ചെയ്തിരുന്നത് വീട്ടിലേക്ക് വന്നിരുന്ന വനജ എന്ന ഹോംനേഴ്സ് ആയിരുന്നു. ഒരു ദിവസം കുടിച്ച് ലക്ക് കെട്ട് വന്ന ശരണ്യയോട് അയാൾ ദേഷ്യപ്പെട്ടു. അവൾ ഇപ്പോൾ ഇരിക്കുന്ന ജോലിയിൽ നിന്നും അവളെ പിരിച്ചുവിടുമെന്നും അയാൾ ദേഷ്യത്തിൽ സംസാരിച്ചു. ഇത് കേട്ട് ശരണ്യ സുധീഷിനോട് ആയി പറഞ്ഞു. ഒന്നിനും പറ്റാതെ കമ്പനിയിൽ ഇപ്പോൾ ആരുമല്ലാത്ത നിങ്ങൾ എന്നെ എങ്ങനെ പിരിച്ചുവിടാൻ ആണ്.
എല്ലാ കാര്യങ്ങൾക്കും മറ്റൊരാളെ മാത്രം ആശ്രയിക്കേണ്ട നിൽക്കുന്ന നിങ്ങൾക്ക് അതൊന്നും സാധിക്കില്ല. അതിനുള്ള യാതൊരു അധികാരവും നിങ്ങൾക്കില്ല. എന്നെ കാണുമ്പോൾ കുറയ്ക്കാതെ വാല് ചുരുട്ടി കിടന്നാൽ അതു കൊള്ളാം. ഇല്ലെങ്കിൽ എന്റെ പേരിലുള്ള ഈ വീട്ടിൽ നിന്നു പോലും ഞാൻ നിങ്ങളെ ഇറക്കിവിടും. അതൊരു വലിയ ഞെട്ടലോടെ ആയിരുന്നു സുധീഷിന് കേൾക്കേണ്ടി വന്നത്. പിറ്റേദിവസം സുധീഷിനെ നോക്കാനായി വനജ വന്നു. ഗുഡ്മോണിങ് സർ വനജ വളരെ സ്നേഹത്തോടെ പറഞ്ഞെങ്കിലും അതിനൊന്നും മൂളുക മാത്രമായിരുന്നു അയാൾ ചെയ്തത്.
ശരണ്യ എവിടെ എന്ന് ചോദിച്ചപ്പോൾ വനജ പറഞ്ഞു കുറച്ചുനേരത്തെ വിജയ് വന്ന് അവളെ കൂട്ടിക്കൊണ്ടു പോയി. എന്ന്. ശരണ്യയുടെ കസിനാണ് വിജയ്. പെൺകുട്ടികളുടെ മോശമായി പെരുമാറുന്ന വിജയിയെ കാണുന്നത് തന്നെ ശരണ്യക്ക് വെറുപ്പായിരുന്നു. ശരണ്യയുടെയും സുധീഷിന്റെയും ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ വനജയ്ക്ക് അറിയാമായിരുന്നു. വനജ പറഞ്ഞു. രണ്ടുദിവസത്തെ മീറ്റിങ്ങിനായിചെന്നൈയിലേക്ക് പോകുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു സാറിനോട് പറഞ്ഞില്ലേ. എന്നോട് പറയേണ്ട ആവശ്യം അവർക്കില്ലല്ലോ എന്നെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ ആണ് അവൾ പോകുന്നത്.
എന്ന് സങ്കടത്തോടെ സുധീഷ് മറുപടി പറഞ്ഞു. അതു കേട്ടപ്പോൾ വനജ പറഞ്ഞു. ശരണ്യ മേടത്തിനെയും വിജയ് സാറിനെയും പല മോശം അവസ്ഥകളിലും ഞാൻ ഈ വീട്ടിൽ വച്ച് കാണാൻ ഇടയായിട്ടുണ്ട് എന്നാൽ അപ്പോഴെല്ലാം എന്റെ ജോലി പോകും എന്ന ഭീഷണി മൂലമാണ് ഞാൻ സാറിനോട് പറയാതിരുന്നത് എന്നാൽ സാർ എങ്ങോട്ട് പോകാൻ എന്റെ മരണംവരെ ഞാൻ സാറിനെ ശുശ്രൂഷിക്കും. അതിന്റെ കടമയാണ് എന്റെ അമ്മ പറഞ്ഞിട്ടുണ്ട് സാറിനെ പൊന്നുപോലെ നോക്കണം എന്ന്. അത് കേട്ടപ്പോൾ അയാൾക്ക് ഒന്നും മനസ്സിലായില്ല.
അവൾ തുടർന്നു നാലഞ്ചു വർഷങ്ങൾക്കു മുൻപ് സാർ ഒരു വൃക്ക ഒരു സ്ത്രീക്ക് നൽകിയിരുന്നില്ല അത് എന്റെ അമ്മയായിരുന്നു. അതുകൊണ്ട് എന്റെ മരണംവരെ ഞാൻ സാറിനെ ശുശ്രൂഷിക്കും. അപ്പോൾ സുധീഷ് പറഞ്ഞു. നീയൊരു അവിവാഹിതയായ സ്ത്രീയാണ്. എന്നെ വീട്ടിൽ കൊണ്ടുപോയി നോക്കുമ്പോൾ നിനക്ക് കല്യാണ ആലോചനകൾ ഒന്നും തന്നെ വരില്ല. അപ്പോൾ വനജ പറഞ്ഞു എന്റെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ് സർ. ജാതകത്തിൽ ദോഷമുണ്ടായിരുന്നതുകൊണ്ട് അതിലൊന്നും വിശ്വസിക്കാത്ത ഒരാളെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചു എന്നാൽ അയാൾ മുഴുക്കുടിയൻ ആയിരുന്നു.
അത് എന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നു പിന്നീട് എന്റെ സ്വർണം എല്ലാം തന്നെ വാങ്ങി അയാൾ എന്നെ ഉപേക്ഷിച്ചു. ഇപ്പോൾ എന്റെ മനസ്സ് നിറയെ സാർ മാത്രമാണ്. എന്റെ അമ്മയാണ് എന്റെ ദൈവം അമ്മയുടെ മുൻപിൽ വച്ച് എന്റെ കഴുത്തിൽ കെട്ടിയാൽ മാത്രം മതി. സാറിനെ സംബന്ധമാണെങ്കിൽ ഞാൻ എന്റെ അമ്മയെ വിളിച്ച് പറയാം ഇനിയുള്ള കാലം നമുക്ക് ആ കൊച്ചു വീട്ടിൽ സന്തോഷമായി ജീവിക്കാം. പുതിയൊരു ജീവിതത്തിലേക്ക് ആയിരുന്നു പിന്നീട് അവർ കടന്നത്.