മലയാളി പ്രേക്ഷകർ എല്ലാവർക്കും ഒത്തിരി സ്നേഹമുള്ള ഒരു നടനാണ് ദിലീപ്. ജനപ്രിയ നായകൻ എന്ന മലയാളികൾ വളരെ സ്നേഹത്തോടെ താരത്തെ വിളിക്കാൻ കാരണം ദിലീപ് ജനങ്ങൾക്ക് നൽകുന്ന സ്നേഹം കൊണ്ടു മാത്രമാണ്. എല്ലാവരെയും കൊടുകുടാ ചിരിപ്പിക്കുന്ന ദിലീപിന് കുട്ടികൾ മുതൽ മുതിർന്നവർ വരെ താരത്തിനെ നിരവധി ആരാധകരാണ് ഉള്ളത്. ദിലീപിന്റേതായി ഇറങ്ങുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെയധികം ഹിറ്റായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.
ദിലീപിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ വലിയ ആവശ്യത്തോടെയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞദിവസമായിരുന്നു താരത്തിന്റെ കുടുംബ സംഗമം നടന്നത്. അതിൽ ദിലീപിന്റെ മുഴുവൻ കുടുംബ അംഗങ്ങളും ചേർന്നുള്ള ഒരു ചിത്രം എടുത്തു. എന്നാൽ ആ ചിത്രം ഒട്ടും പൂർണമായിരുന്നില്ല. അച്ഛനില്ലാത്ത അപൂർണ്ണമായ ആ ചിത്രത്തെ ഒരു ആരാധിക പൂർണ്ണമാക്കിയ വലിയൊരു സമ്മാനമാണ് ദിലീപിനായി സമ്മാനിച്ചത്. ദിലീപിന്റെ മരിച്ചുപോയ അച്ഛനെ അമ്മയോടൊപ്പം ഇരുത്തി.
കൂടെ മഹാലക്ഷ്മിയെയും ചേർത്ത് പിടിക്കുന്ന തരത്തിലുള്ള മനോഹരമായ ചിത്രമായിരുന്നു താരത്തിന് സമ്മാനിച്ചത്. അതിഗംഭീരമായി തന്നെ ആരാധകർ എല്ലാവരും ഈ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. ദിലീപ് ആ ഫോട്ടോ കയ്യിൽ വച്ചിരിക്കുന്ന ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ഇത് വരച്ചു തന്ന ആരാധികയെ വളരെയധികം പ്രശംസിക്കുകയും ദിലീപ് ചെയ്തു. ഈ ചിത്രങ്ങൾ ദിലീപിനെ സംബന്ധിച്ചിടത്തോളം വളരെയധികം വിലപ്പെട്ടത് കൂടിയാണ്.
ഇതുപോലെയുള്ള ചിത്രങ്ങൾ ചെയ്യുന്നതും സമ്മാനിക്കുന്നതും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ട്രെൻഡ് ആയി തന്നെ മാറിയിരിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നുകൊണ്ട് ദിലീപിന്റെ അച്ഛൻ ഈ ചിത്രം കാണുന്നുണ്ടെന്നും. അദ്ദേഹം അത് വളരെയധികം സന്തോഷിക്കുമെന്നും ആരാധകർ അഭിപ്രായങ്ങൾ കൂട്ടിച്ചേർത്തു. അച്ഛനെ കാണാൻ ദിലീപിനെ പോലെ തന്നെയുണ്ടെന്നും ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. ഇതിനോടകം തന്നെ ഈ ചിത്രവും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി.