വാപ്പ അറിയാതെ ഫോട്ടോ എടുത്ത് ദുൽഖർ…. വാപ്പയും മോനും കാണാൻ നല്ല മൊഞ്ചായിട്ടുണ്ടെന്ന് ആരാധകർ… | Dq Share New Photos

മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്. മമ്മൂട്ടിയുടെ അതുല്യമായ അഭിനയ മികവുകൊണ്ട് ലോകത്ത് എല്ലായിടത്തും ഉള്ള സിനിമ ആരാധകർ ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക. 70 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും സിനിമയിൽ ഹീറോയായി നിന്നുകൊണ്ട് മലയാളികളുടെ മനസ്സ് കവരുകയാണ് നമ്മുടെയെല്ലാം പ്രിയപ്പെട്ട മമ്മൂട്ടി.

   

മലയാളികളുടെ എല്ലാം വല്യേട്ടൻ ആയിട്ടാണ് മമ്മൂട്ടി അറിയുന്നത്. മമ്മൂട്ടിയോടുള്ള അതേ സ്നേഹം തന്നെയായിരുന്നു മകനായ ദുൽഖറിനോട് മലയാളികൾക്ക് ഉണ്ടായിരുന്നത്. സെക്കൻഡ് ഷോ എന്ന ആദ്യ ചിത്രത്തിലൂടെ വലിയ ഒരു ജനശ്രദ്ധ നേടാൻ ദുൽഖറിന് സാധിച്ചു. തുടർന്ന് നിരവധി ഭാഷകളിലുള്ള സിനിമകളിലൂടെ ഒരുപാട് ആരാധകരെ വാരിക്കൂട്ടി. ദുൽഖറിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങൾക്ക് മലയാളികൾ നൽകുന്ന സ്വീകാര്യത വളരെ വലുതാണ്. വലിയ ആവേശത്തോടെ കൂടിയാണ് സിനിമകളെ എല്ലാം പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.

ആരാധകരെ കണ്ണഞ്ചിപ്പിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വാപ്പയുടെ കൂടെ നിൽക്കുന്ന ദുൽഖറിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ദുൽഖർ തന്നെയായിരുന്നു ചേട്ടന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന് നിരവധി ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയയിൽ ആരാധകർ നൽകിയത്.

ഇവരെ കണ്ടാൽ ചേട്ടനെയും അനിയനെയും പോലെയുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. 70 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം മാറാത്ത മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ചോദിച്ചുകൊണ്ടുള്ള തമാശ നിറഞ്ഞ കമന്റുകളും ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇനിയും മകനും അച്ഛനും ഒന്നു ചുള്ള ചിത്രങ്ങൾ കാണാനാണ് ആരാധകർ എല്ലാവരും കാത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Leave a Reply

Your email address will not be published. Required fields are marked *