പുതിയ സന്തോഷവാർത്തയുമായി ദേവിക- വിജയ്.. താരദമ്പതികൾക്ക് ആശംസകളുമായി ആരാധകർ.. | New Viral Video

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിക നമ്പ്യാർ. ദേവികയുടെ ഭർത്താവ് ആണ് വിജയ് മാധവ്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ് വിജയ്. 2022 ജനുവരിയിൽ ആയിരുന്നു ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു.ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. വൈകാതെ ഇരുവരും തങ്ങളുടെ ജീവിതത്തിലെ പുതിയ സന്തോഷം ആരാധകർക്ക് മുന്നിൽ പങ്കുവെക്കുകയായിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാൻ പോകുന്ന വാർത്തയാണ് ആരാധകരെ അറിയിച്ചത്.

   

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഈ വിശേഷം പുറത്ത് വിടുകയായിരുന്നു. പിന്നാലെ ദേവികയുടെ കൂടുതൽ കാര്യങ്ങൾ അറിയാൻ ആരാധകർക്ക് താല്പര്യം കൂടുകയായിരുന്നു. ഇരുവരുടെയും പുതിയൊരു വിശേഷമാണ് ആരാധകർ ഏറ്റെടുക്കുന്നത്. ദേവിക പുതിയ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. വിജയ് ആണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. വളരെ വിശദമായി താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ വിജയ് ഇങ്ങനെ പറയുന്നു.

“ഇന്ന് രാത്രിക്ക് മുൻപ് ദേവിക മനസിലാക്കണം. ഞാനിപ്പോ അത് അറിയിക്കാൻ പോകുകയാണ്. വളരെ അപകടം പിടിച്ച ഘട്ടത്തിൽ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങൾ എല്ലാരും ഭയന്നു” എന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ് വിജയ്. അർധ രാത്രി 12 മണി കഴിഞ്ഞാൽ എന്റെ നായികയായ ദേവിക പൂർണമായി ഒരു ഗായിക ആയി മാറും എന്നാണ് വിജയ് മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നത്.

ഗായികയുടെ റോളിൽ തിളങ്ങാൻ പോവുകയാണ് ദേവിക എന്ന സന്തോഷ വാർത്തയാണ് വിജയ് ആരാധകരെ അറിയിച്ചത്.കൂടാതെ മറ്റൊരു രസകരമായ കാര്യവും വിജയ് പറഞ്ഞു. ഞങ്ങൾ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം. എല്ലാരും പ്രാർത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം. എന്നൊക്കെയും വിജയ് പോസ്റ്റ് പങ്കു വെച്ചുകൊണ്ട് പറയുകയാണ്. ഇതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. പോസ്റ്റ് പങ്കുവെച്ച തൊട്ട് പിന്നാലെ ആരാധകർ കമന്റ്‌ ചെയ്തുകൊണ്ട് എത്തുകയാണ്. ഇരുവർക്കും ആശംസാ പ്രവഹമാണ്. ഒപ്പം തന്നെ പുതിയ അഥിതിക്കായുള്ള കാത്തിരിപ്പിലും കൂടിയാണ് ഇരുവരുടെയും ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *