പഴയ ഓർമകൾ ഉണർത്തുന്ന പാട്ടുമായി നടി ശോഭന. നാഗവല്ലിയെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ആരാധകർ. | Shobhana New Reel

മലയാള സിനിമയുടെ നായികമാരിൽ എന്നെന്നും പ്രിയപ്പെട്ട നായികയാണ് ശോഭന. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് മലയാള സിനിമാ ലോകത്ത് വലിയൊരു നാഴികക്കല്ലായി മാറാൻ താരത്തിന് സാധിച്ചു. നടി എന്നതിലുപരി നർത്തകിയായി കാണാൻ ആണ് എല്ലാവർക്കും കൂടുതൽ താല്പര്യം. താരതത്തിന്റെ എല്ലാ സിനിമകളും രണ്ടു കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. മലയാളം മാത്രമല്ല മറ്റു ഇതര ഭാഷകളിൽ എല്ലാം തന്നെ തന്റെ അഭിനയ പാഠവം കാഴ്ചവയ്ക്കാൻ സാധിച്ചു.

   

ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പഴയ ഓർമ്മകളെ പുതുക്കുകയാണ് താരം. 25 വർഷം മുൻപ് അഭിനയിച്ച മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഗാനത്തെ പശ്ചാത്തലം ആക്കി ഒരു ചിത്രത്തോടെ ഉള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അത്രയും മനോഹരമായ വരികൾ എന്നാണ് താരം അതിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമ ഈയിടെ കാണാൻ ആയെന്നും 25 വർഷം മുൻപുള്ള സിനിമയുടെ ക്ലൈമാക്സ് സോങ്ങ് ആയിട്ടുള്ള ഒരു ഒരുമുറൈ എന്ന പാട്ടാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും അതുപോലെ തന്നെ ആ പാട്ട് പാടിയ കെ എസ് ചിത്രയ്ക്ക് അഭിനന്ദനങ്ങൾ നൽകിയും.

ഒപ്പം ഇത്ര വർഷങ്ങൾക്ക് ശേഷം ആ സിനിമയിലെ പാട്ടുകൾക്കെല്ലാം ആരാധകർക്കിടയിലുള്ള സ്വീകാര്യതയെ കുറച്ചും താരം അഭിപ്രായപ്പെടുന്നു. താരത്തിന്റെ ഈ പുതിയ വീഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളും ആണ് സോഷ്യൽ മീഡിയ നൽകിയിരിക്കുന്നത്. മനോഹരമായ ഗാനത്തെക്കുറിച്ചും അതുപോലെ തന്നെ ശോഭനയുടെ ഫോട്ടോയെ കുറിച്ചും വളരെ സന്തോഷത്തോടെ ആരാധകർ അവരുടെ സ്നേഹം പങ്കു വച്ചിരിക്കുന്നു.

കുപ്പിവളകൾ അണിഞ്ഞ് സാരിയിൽ അതീവ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ അഭിപ്രായപ്പെട്ടു. താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടാകാറുണ്ട്. 25 വർഷം മുൻപ് കണ്ട നാഗവല്ലിയെ ഒരു മാറ്റവും ഇല്ലാതെ തന്നെ തിരിച്ചുകിട്ടി എന്ന സന്തോഷമാണ് സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *