മൃഗങ്ങൾ തമ്മിൽ അവരുടെ വർഗ്ഗങ്ങൾ തമ്മിൽ തന്നെ പരസ്പര സ്നേഹിക്കുന്നതും പരിചരിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ടാകും എന്നാൽ മറ്റു മൃഗങ്ങളും ആയിട്ടുള്ള ഇടപഴകലും അതുപോലെ തന്നെ സ്നേഹവും കരുതലും കാണിക്കുന്നത് വളരെ അപൂർവമായി മാത്രമാണ് കാണുന്നത് പലപ്പോഴും വീട്ടിൽ തന്നെ വളർത്തുന്ന വിവിധതരം വളർത്തു മൃഗങ്ങൾക്കിടയിൽ അത്തരമൊരു സ്നേഹബന്ധം.
ഉണ്ടാകാറുണ്ട് ഇവിടെ അതുതന്നെയാണ് ആ ഫാമിൽ ഉള്ള എല്ലാ പശുക്കളെയും നോക്കുന്നത് ചിലപ്പോൾ ഈ പൂച്ചക്കുട്ടി ആയിരിക്കാം അവർക്കിടയിലൂടെ നടക്കുകയും അവരിൽ സ്നേഹിക്കുകയും എല്ലാ ദിവസവും കാണുകയും ചെയ്യുന്നുണ്ടാകാം. അതുകൊണ്ടുതന്നെ ആ പശുക്കൾക്ക് പൂച്ചക്കുട്ടി സ്വന്തം കുഞ്ഞിനെ പോലെ തന്നെയാണ്. അതുകൊണ്ടാണല്ലോ ഇതുപോലെ സ്നേഹിക്കുന്ന ഒരു വീഡിയോ നമുക്ക് കാണാൻ കഴിഞ്ഞത് നിങ്ങളും കണ്ടു നോക്കൂ.
ഈ വീഡിയോ ഉറപ്പായും നിങ്ങൾക്കും ഇഷ്ടമാകുന്നതായിരിക്കും ഇത്രയും സ്നേഹത്തോടുകൂടി ആ പശുക്കൾ ആ പൂച്ചയെ നക്കി തുടച്ച് വളരെ സ്നേഹിക്കുന്നുണ്ട് എങ്കിൽ അവർ തമ്മിലുള്ള ആത്മബന്ധം വളരെയധികം ആയിരിക്കും അതുപോലെ തന്നെയാണ് ആ പൂച്ചയ്ക്ക് പശുക്കളോടും ഉള്ളത്. അവർ തമ്മിലുള്ളത് ഒരു അമ്മയും കുട്ടിയും തമ്മിലുള്ള സ്നേഹബന്ധം ആയിരിക്കാം.
അല്ലായിരുന്നുവെങ്കിൽ ഇതുപോലെ സ്നേഹിക്കുന്ന ഒരു മനോഭാവം ആ മൃഗങ്ങൾക്കിടയിൽ ഉണ്ടാകില്ലായിരുന്നു. ഇത്തരത്തിൽ പശുക്കൾ നായ്ക്കുട്ടികളെയും അതുപോലെതന്നെ മറ്റു മൃഗങ്ങളുടെ കുട്ടികളെയെല്ലാം വളരെ സ്നേഹിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അക്കൂട്ടത്തിൽ ഇപ്പോൾ ഈ വീഡിയോയും വളരെയധികം വൈറലായി പോകുന്നു.