ഭിക്ഷാടനം നടക്കുന്ന ആളുകളെ കണ്ടപ്പോൾ അവർക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനു വേണ്ടിയായിരുന്നു ആ രണ്ടു പോലീസുകാരും തെരുവിലൂടെ നടന്നപ്പോൾ ചെയ്തത് അക്കൂട്ടത്തിൽ ഒരാൾക്ക് ഭക്ഷണം കൊടുത്തു മുടിയും താടിയും എല്ലാം വളർത്തി വൃത്തിയില്ലാത്ത വസ്ത്രങ്ങൾ അണിഞ്ഞ് ആരെങ്കിലും കൊടുക്കുന്ന ഭക്ഷണങ്ങളും കഴിച്ച് തെരുവിൽ ഭിക്ഷ യാചിക്കുന്ന ഒരു വ്യക്തി.
മറ്റുള്ളവർക്ക് നൽകുന്നതുപോലെതന്നെ അദ്ദേഹത്തിനും ഭക്ഷണം നൽകി തിരിഞ്ഞപ്പോൾ അവരുടെ പേര് വിളിക്കുകയാണ് അയാൾ ചെയ്തത് പെട്ടെന്ന് ഒരു ഭിക്ഷാടനം നടത്തുന്ന വ്യക്തി തങ്ങളുടെ പേര് പറയുന്നത് കേട്ടപ്പോൾ അവർ ശരിക്കും ഞെട്ടി. പിന്നെയാണ് മനസ്സിലായത് അത് തങ്ങളുടെ മേലുദ്യോഗസ്ഥനായി വർഷങ്ങൾക്കു മുമ്പ് ജോലി ചെയ്തിരുന്ന വ്യക്തിയായിരുന്നു എന്ന്.
പിന്നീട് അയാളെ അവിടെ നിന്നും മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയാണ് ഉണ്ടായത് താടിയും മുടിയും എല്ലാം ഷേവ് ചെയ്ത് മാറ്റിയപ്പോഴായിരുന്നു അയാളുടെ പഴയ രൂപം തിരികെ വന്നത്. എന്താണ് സംഭവിച്ചത് എന്ന് അവർക്ക് കൃത്യമായി ഓർമ്മയില്ല വർഷങ്ങൾക്കു മുൻപേ മാനസികമായ ചില പ്രശ്നങ്ങൾ കാരണം പല ബുദ്ധിമുട്ടുകൾ നേരിട്ട വ്യക്തിയായിരുന്നു അദ്ദേഹം ചികിത്സയുടെ.
ഭാഗമായി ഒരു ദിവസം പെട്ടെന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയതായിരുന്നു എന്താണ് പിന്നെ സംഭവിച്ചത് എന്നൊന്നും തന്നെ അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെയധികം പരിതാപകരം തന്നെയാണ്. അതുകൊണ്ടുതന്നെ അയാളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ കൂടെയുള്ള ഉദ്യോഗസ്ഥർ ഇപ്പോൾ നടത്തിവരുന്നു.