ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം ഐശ്വര്യപ്രദമായിട്ടുള്ള ഒരു ദിവസമാണ് വന്നിരിക്കുന്നത് ഫെബ്രുവരി 25-ാം തീയതി ആറ്റുകാൽ പൊങ്കാലയാണ് എല്ലാ സ്ത്രീകളും വർഷത്തിൽ വളരെയധികം കാത്തിരിക്കുന്ന ദിവസം.അമ്മയുടെ മുൻപിൽ അമ്മയുടെ അനുഗ്രഹത്തിന് വേണ്ടി പൊങ്കാല സമർപ്പിച്ച് തങ്ങൾക്ക് എന്തെങ്കിലും ആഗ്രഹങ്ങളെല്ലാം ഉണ്ടെങ്കിൽ അതെല്ലാം സാധിച്ചു എടുക്കാൻ സാധിക്കുന്ന വളരെ അപൂർവ്വം ആയിട്ടുള്ള ദിവസം.
എല്ലാ സ്ത്രീകളും തന്നെ ആറ്റുകാൽ ക്ഷേത്രനടയിൽ പോയി പൊങ്കാലസമർപ്പിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എന്നാൽ പല സ്ത്രീകളും പല സാഹചര്യങ്ങൾ കൊണ്ടും ക്ഷേത്രനടയിൽ തന്നെ പോയി ആറ്റുകാൽ പൊങ്കാല സമർപ്പിക്കുവാൻ സാധിക്കണമെന്നില്ല അങ്ങനെയുള്ളവർക്ക് വീട്ടിൽ ഇരുന്നുകൊണ്ടും പൊങ്കാല സമർപ്പണം നടത്താവുന്നതാണ്.വീട്ടിൽ പൊങ്കാല ഇടുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെപ്പറ്റിയാണ് പറയാൻ പോകുന്നത്.
ഒന്നാമതായി ശ്രദ്ധിക്കേണ്ട കാര്യം വീട്ടിലെ എല്ലാ അംഗങ്ങളും തന്നെ വൃദ്ധശുദ്ധി എടുക്കേണ്ടതാണ്. ഇത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് മൂന്നു ദിവസമെങ്കിലും വ്രതം എടുക്കേണ്ടതാണ്. അടുത്തതായി വീണ്ടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കുക എല്ലാ ഭാഗങ്ങളും വൃത്തിയാക്കുക ഇവിടെയും ആലിന്യങ്ങൾ കൂട്ടിയിടാനുള്ള അവസരം ഉണ്ടാക്കാൻ പാടുള്ളതല്ല. അതുപോലെ ചാണകം അല്ലെങ്കിൽ മഞ്ഞൾ വെള്ളം വീടിന്റെ എല്ലാ പരിസരത്തും തളിക്കുവാൻ ശ്രദ്ധിക്കുക.
മറ്റൊരു കാര്യമാണ് പുതിയ കലം പുതിയ തവി എന്നിവ വാങ്ങുക ഒരിക്കലും പഴയത് ഉപയോഗിക്കാൻ പാടില്ല. അടുത്തത് വീടിന്റെ മുൻവശത്ത് തന്നെ നിങ്ങൾ പൊങ്കാല സമർപ്പണം നടത്തേണ്ടതാണ്. കിഴക്കോട്ട് ദർശനമായിട്ട് വേണം എല്ലാവരും പൊങ്കാല സമർപ്പണം നടത്തുവാൻ. അതുപോലെ പുതിയ നിലവിളക്ക് കത്തിച്ചു വയ്ക്കേണ്ടതാണ് അതിനുവേണ്ടി നിങ്ങൾക്ക് ഒരു താരം എടുക്കേണ്ടതാണ് ഒരിക്കലും വെറും മണ്ണിൽ വിളക്ക് കത്തിച്ചു വയ്ക്കാൻ പാടില്ല. ഇത്രയും കാര്യങ്ങൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക.